10 ലക്ഷം രൂപക്ക് മുഴുവൻ പണിയും തീർത്ത വീട്, ഫർണിച്ചർ ഉൾപ്പെടെ സെറ്റ് | 10 Lakh Rupees Modern Stylish Home

10 Lakh Rupees Modern Stylish Home :ഏറ്റവും ചെലവ് ചുരുക്കി ഒരു മനോഹരമായ വീട് എങ്ങനെ പണിയാം എന്ന് ചിന്തിച്ചിരിക്കുന്നവർക്ക് മാതൃകയാക്കാൻ സാധിക്കുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. ബഡ്ജറ്റ് ചുരുക്കി, എന്നാൽ ക്വാളിറ്റിയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ, മനോഹാരിതയും സുഖസൗകര്യങ്ങളും സംയോജിപ്പിച്ച് ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.

800 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം വരുന്ന ഈ ഒറ്റനില വീട്, രണ്ട് ബാത്റൂം അറ്റാച്ച്ഡ് ബെഡ്റൂമുകൾ ഉൾക്കൊള്ളുന്നു. 2 സീറ്റർ സ്‌പേസ് നൽകി കൊണ്ടാണ് സിറ്റൗട്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. ബോക്സ് ടൈപ്പ് എലിവേഷൻ ആണ് വീടിന് നൽകിയിരിക്കുന്നത്. വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ ആദ്യം എത്തിച്ചേരുന്നത് ലിവിങ് ഏരിയയിൽ ആണ്. അതിഥികളെ സൽക്കരിക്കാനും മറ്റും ഇവിടം ആവശ്യമായ സ്ഥലം വാഗ്ദാനം ചെയ്യുന്നു.

  • Square Feet – 800
  • Budget – 10 lakhs (including furniture)

ഓപ്പൺ കിച്ചൻ ആണ് വീടിന് നൽകിയിരിക്കുന്നത്. ഇതിനോട് അടുപ്പിച്ച് തന്നെ ഡൈനിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. ഓപ്പൺ കിച്ചന് പുറമേ ഒരു വർക്ക് ഏരിയയും ഒരുക്കിയിട്ടുണ്ട്.

  • Bedrooms – 2
  • Living Area
  • Dining Area
  • Open Kitchen

മാസ്റ്റർ ബെഡ്റൂമിൽ ഡ്രസ്സിംഗ് ഏരിയയും ഓഫീസ് ഏരിയയും സെറ്റ് ചെയ്തിട്ടുണ്ട്. ഫർണിച്ചർ ഉൾപ്പെടെ, ഈ വീട് നിർമ്മിക്കുന്നതിനായി ആകെ ബഡ്ജറ്റ് വന്നിരിക്കുന്നത് 10 ലക്ഷം രൂപയാണ്.

വീഡിയോ ഇവിടെ കാണാം

Also Read :10 സെന്റിലെ ഒരു സ്വർഗ്ഗം ,10 സെന്റ് പ്ലോട്ടിൽ ഒരു 4bhk വീട് പണിയാൻ സാധിക്കുമോ!! ഇതാ ഒരു ഗംഭീര പ്ലാൻ

You might also like