1100 sqft budget friendly home: ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയി നിർമ്മിച്ചിരിക്കുന്ന ഒരു 1100 സ്ക്വയർഫീറ്റ് വിസ്തീർണ്ണം വരുന്ന വീടിന്റെ വിശേഷങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ചാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. 1100 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം വരുന്ന ഈ ഒറ്റ നില വീട്ടിൽ, രണ്ട് ബെഡ്റൂമുകൾ ഉൾക്കൊള്ളുന്നു. വീടിന്റെ ബഡ്ജറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നോക്കാം.
മിനിമം സ്‌പേസിൽ ആണ് സിറ്റൗട്ട് നൽകിയിരിക്കുന്നത്. വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ, ആദ്യം എത്തിച്ചേരുക ലിവിങ് ഏരിയയിൽ ആണ്. ലിവിങ് ഏരിയയിൽ നിന്ന് പ്രവേശനം നൽകിക്കൊണ്ട് പൂജ മുറി ഒരുക്കിയിരിക്കുന്നു. ലിവിങ് ഏരിയയിൽ നിന്ന് ചെറിയൊരു പാർട്ടീഷൻ നൽകിക്കൊണ്ട്, ഡൈനിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. മാസ്റ്റർ ബെഡ്റൂം ഉൾപ്പെടെ രണ്ട് ബെഡ്റൂമുകൾ ആണ് വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Square Feet – 1100
Budget – 16 lakhs
Bedrooms – 2
Single floor home
Living Area & Dining Area
Kitchen
ബെഡ്‌റൂമുകൾ എല്ലാം തന്നെ വളരെ വിശാലമായി ആണ് ഒരുക്കിയിരിക്കുന്നത്. അടുക്കളക്ക് പുറമേ ഒരു വർക്ക് ഏരിയയും സെറ്റ് ചെയ്തിട്ടുണ്ട്. ഇന്റീരിയർ കൂട്ടാതെ, 16 ലക്ഷം രൂപയാണ് ഈ വീടിന്റെ നിർമ്മാണ ചെലവ് വന്നിരിക്കുന്നത്. അതേസമയം, മെറ്റീരിയലുകളുടെ കാലാനുസൃതമായുള്ള വിലക്കയറ്റത്തിന്റെ അടിസ്ഥാനത്തിൽ, നിലവിൽ ബഡ്ജറ്റിൽ ചെറിയ വർദ്ധനവ് വന്നിട്ടുണ്ടാകും. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാം.
Read Also: പാവങ്ങളെ നിങ്ങൾക്കും കുറഞ്ഞ ചിലവിൽ രണ്ട് സെന്റ് സ്ഥലത്ത് ഒരു കേരള രാജകീയ വീട് പണിയാം