1100 സ്ക്വയർ ഫീറ്റിൽ ഒരു 3bhk നാടൻ വീട്!! ബഡ്ജറ്റ് ഉൾപ്പെടെയുള്ള വിശേഷങ്ങൾ നോക്കാം
1100 Sqft Home :മനോഹരമായ ഒരു ട്രഡീഷണൽ വീട് ആഗ്രഹിക്കുന്നവർക്ക് അനുകരിക്കാവുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. ബഡ്ജറ്റ് ഫ്രണ്ട്ലി ആയി, ഒരു വീടിന്റെ മുഴുവൻ പണിയും എങ്ങനെ തീർക്കാം എന്നതിന്റെ ഉദാഹരണമാണ് ഈ വീട്. 1100 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന ഈ 3bhk വീടിന്റെ ബഡ്ജറ്റ് ഉൾപ്പെടെയുള്ള കൂടുതൽ വിശേഷങ്ങൾ നോക്കാം.
വ്യത്യസ്തവും കേരള നാടൻ സ്റ്റൈലിലും ഉള്ള എലിവേഷൻ ആണ് ഈ വീടിന്റെ ഹൈലൈറ്റ്. മനോഹരമായ ലാൻഡ്സ്കേപ്പിംഗ് ചെയ്തിരിക്കുന്നത് വീടിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. വീടിന്റെ റൂഫിൽ ഓടാണ് പതിച്ചിരിക്കുന്നത്. വിശാലമായ സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. ഇത് വീട്ടുകാർക്ക് ഒഴിവ് സമയങ്ങൾ ചെലവഴിക്കാൻ മതിയായ സ്ഥലം വാഗ്ദാനം ചെയ്യുന്നു. വീടിന്റെ ഓട് പതിച്ചിരിക്കുന്ന രീതി, പഴയകാല കേരള വീടുകളെ ഓർമ്മപ്പെടുത്തുന്നതാണ്.
അതേസമയം, പണ്ട് മരത്തിന്റെ കഴുക്കോൽ ആണ് ഉപയോഗിച്ചിരുന്നതെങ്കിൽ, ഇപ്പോൾ കൂടുതൽ ഈട് നിൽക്കുന്നതും ക്വാളിറ്റി ഉള്ളതും ആയ ജിഐ ഫൈബർ മെറ്റീരിയൽ കൊണ്ടാണ് കഴുക്കോൽ നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ അകത്തേക്ക് പ്രവേശിച്ചാൽ, മനോഹരമായിസെറ്റ് ചെയ്തിരിക്കുന്ന ലിവിങ് ഏരിയയിലേക്കാണ് ആദ്യം എത്തിച്ചേരുക. ഒരു പാർട്ടീഷൻ നൽകിക്കൊണ്ട്, ഡൈനിങ് ഏരിയയും സെറ്റ് ചെയ്തിരിക്കുന്നു.
മൂന്ന് ബെഡ്റൂമുകൾ ആണ് ഈ വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാം വളരെ വിശാലമായി തന്നെ ചെയ്തിരിക്കുന്നു. വീടിന്റെ ആകെ ബഡ്ജറ്റ് വന്നിരിക്കുന്നത് 19 ലക്ഷം രൂപയാണ്. വീടിന്റെ ഇന്റീരിയർ ഡിസൈൻ, ലാൻഡ്സ്കേപ്പിംഗ് വർക്കുകൾ എന്നിവ എല്ലാം ചേർത്തു കൊണ്ടുള്ള ആകെ തുകയാണ് 19 ലക്ഷം രൂപ എന്ന് നിർമ്മാതാക്കൾ പറയുന്നു.
- 19ലക്ഷം രൂപക്ക് 1100sqft ൽ interior, landscaping ഉൾപ്പടെ പൂർത്തീകരിച്ച സ്വപ്നഭവനം Contact- 9048040404 , 8089034333
Also Read :വിശാലമായ ഒരു പരമ്പരാഗത തറവാട് വീട്, അകക്കാഴ്ചകൾ അമ്പരപ്പിക്കുന്നത്