1350 സ്ക്വയർ ഫീറ്റിൽ മൂന്ന് ബെഡ്റൂമുകളോട് കൂടിയ മനോഹര ഒറ്റനില വീട് | 1350 SQFT 3 BHKTrending Home
1350 SQFT 3 BHKTrending Home : ആരും കൊതിക്കുന്ന ഒരു നില വീട്, കൂടുതൽ ആർഭാടങ്ങൾ ഇല്ലാതെ മനോഹരമാക്കി നിർമിച്ച ഒരു കുഞ്ഞ് സ്വർഗം തന്നെയാണ് ഈ വീട്. 1350 സ്ക്വയർ ഫീറ്റിൽ മൂന്ന് ബെഡ്റൂമുകളോടുകൂടി പണിതിരിക്കുന്ന അതിമനോഹരമായ വീടാണിത്. ജി ഐ പൈപ്പിലും മെറ്റൽ ഷീറ്റിലുമാണ് ഗേറ്റ് സെറ്റ് ചെയ്തിട്ടുള്ളത്. താന്ദൂർ സ്റ്റോൺ ആണ് മുറ്റത്ത് പതിച്ചിരിക്കുന്നത്. ഫ്രണ്ടിൽ അതിമനോഹരമായ രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്ന കിണറാണ് ഈ വീടിൻ്റെ മറ്റൊരു ഹൈലൈറ്റ്.
1350 SQFT 3 BHK Home
- Total Area: 1350 sqft
- Bedrooms: 3 bedrooms
- Bathrooms: 1 attached and 1 common bathroom.
- Living Spaces
- Kitchen: Functional modular kitchen
- Extras: Sit-out/veranda and a car porch or parking space.
വീടിൻ്റെ എലിവേഷനിലേക്ക് വരുകയാണെങ്കിൽ എക്സ്റ്റീരിയർ സൈഡ് മൊത്തത്തിലായി ടെക്സ്ചർ പെയിന്റ് ആണ് ചെയ്തിരിക്കുന്നത്. അതേ കളർ തന്നെ വരുന്ന വാട്ടർപ്രൂഫ് പുട്ടി ഉപയോഗിച്ച് റഫ് ഫിനിഷിൽ വരുന്ന ടെക്സ്ചർ പെയിന്റാണ് സിറ്റ്ഔട്ടിൽ ചെയ്തിരിക്കുന്നത്. സിമൻറ് ബോർഡ് ഉപയോഗിച്ച് പേരപറ്റിലേക്ക് നൽകിയിരിക്കുന്ന ബോർഡർ വീടിനു പ്രത്യേക ഭംഗി നൽകുന്നു. എൽ ഷേപ്പിൽ വരുന്ന ഒരു ഓപ്പൺ സിറ്റ്ഔട്ടാണ് വീടിനു നൽകിയിട്ടുള്ളത്. സിറ്റ്ഔട്ടിനോട് ചേർന്നുതന്നെ ഒരു ഓപ്പൺ കോർട്ടിയാർഡ് സ്പെയ്സ് സെറ്റ് ചെയ്തിട്ടുണ്ട്. വെള്ള നിറത്തിലുള്ള ടൈലാണ് ഫ്ലോറിങ്ങിനു ഉപയോഗിച്ചിരിക്കുന്നത്.
പ്ലാവിൽ നിർമിച്ച വിന്ഡോസും ഡോറുകളും എല്ലാം വൈറ്റ് കളറിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. വീടിൻ്റെ ഇന്റീരിയറിനെ കുറിച്ച് പറയുകയാണെങ്കിൽ, സിറ്റ്ഔട്ടിൽനിന്നും നേരെ കടന്നുവരുന്നത് വിശാലമായ ഒരു കോമൺ സ്പെയ്സിലേക്കാണ്. കോമൺ സ്പെയ്സ് ഒരു പാർട്ടീഷൻ വാൾ ഉപയോഗിച്ച് ലിവിങ് സ്പെയ്സും ഡൈനിങ് സ്പെയ്സും ആയി തിരിച്ചിരിക്കുന്നു. 3.6 മീറ്റർ നീളവും 3.3 മീറ്റർ വീതിയുമാണ് ലിവിങ് സ്പെയ്സിന് വരുന്നത്. പാർട്ടീഷൻ വാളിലാണ് ടിവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുള്ളത്. 5.1 മീറ്റർ നീളവും 3.3 മീറ്റർ വീതിയുമാണ് ഡൈനിങ് സ്പെയ്സിന് വരുന്നത്. ഡൈനിങ് സ്പെയ്സിൻ്റെ സൈഡിലായി ഒരു കോർട്ടിയാർഡ് സെറ്റ് ചെയ്തിട്ടുണ്ട്.
മീനുകളോടുകൂടിയ ഒരു പോണ്ട് വരുന്ന രീതിയിലാണ് കോർട്ടിയാർഡ് സെറ്റ് ചെയ്തിട്ടുള്ളത്. നാച്ചുറൽ ലൈറ്റ് കോർട്ടിയാർഡിലേക്ക് വരുന്ന രീതിയിൽ പര്ഗോള സീലിങ്ങിൽ സെറ്റ് ചെയ്തിട്ടുണ്ട്. സിംപിൾ ആയിട്ടുള്ള ഒരുപാട് ഇന്റീരിയർ വർക്ക് ഈ വീട്ടിൽ ഉപയോഗിച്ചിരിക്കുന്നത് വീടിൻ്റെ ലുക്കിനെ ഒന്നുകൂടെ ഉയർത്തുന്നു. ബെഡ്റൂമുകൾ മൂന്ന്, പറ്റിയ വലുപ്പത്തിലും ഭംഗിയോടുകൂടിയും ഡീസൈൻ ചെയ്തിരിക്കുന്നു. കിച്ചൺ, വാഷ് ഏരിയ, കോമൺ ബാത്ത്റൂം തുടങ്ങിയ എല്ലാ അത്യാവശ്യ സൗകര്യങ്ങളും ഒറ്റനിലയിൽ ക്രമീകരിച്ചിരിക്കുന്ന ഈ വീട് ചെറിയ കുടുംബങ്ങൾക്ക് ഏറ്റവും അനുയോജ്യം. വീടിൻ്റെ കൂടുതൽ വിവരങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. 1350 SQFT 3 BHKTrending Home Video Credit :
My Better Home