പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഇരുനില വീട്, ബഡ്ജറ്റ് ഉൾപ്പടെ ഫുൾ സ്പെഷ്യൽ
Nature friendly traditional home design: ട്രെഡിഷനൽ ഡിസൈനിൽ വളരെ മനോഹരമായി നിർമിച്ചിരിക്കുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. ഇരു നിലകളിലായി പണി കഴിപ്പിച്ചിരിക്കുന്ന ഈ വീടിന്റെ എക്സ്റ്റീരിയർ ലുക്ക് ട്രഡീഷണൽ ഭംഗിയും, പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നതുമാണ്. എന്നാൽ, വീടിന്റെ ഉൾഭാഗത്ത് എല്ലാവിധ മോഡേൺ ഐഡിയകളും പ്രയോഗിച്ചതായും കാണാൻ സാധിക്കും. വീടിന്റെ ബഡ്ജറ്റ് ഉൾപ്പെടെയുള്ള വിശേഷങ്ങൾ നോക്കാം.
3 ബെഡ്റൂമുകൾ അടങ്ങിയ ഈ ഇരുനില വീടിന്റെ ആകെ വിസ്തീർണ്ണം വരുന്നത് 1700 ചതുരശ്ര അടി ആണ്. 7 സെന്റ് പ്ലോട്ടിൽ ആണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 25 ലക്ഷം രൂപയാണ് ഈ വീടിന്റെ ആകെ ബഡ്ജറ്റ് വന്നിരിക്കുന്നത്. വീടിന്റെ ഫ്ലോറിൽ ഉപയോഗിച്ചിരിക്കുന്നത് ഹാൻഡ് മെയ്ഡ് ടൈലുകൾ ആണ്. വളരെ വിശാലവും, പ്രകൃതിദത്തമായ വെളിച്ചവും കാറ്റും ആവശ്യാനുസരണം എത്തിച്ചേരുന്ന വിധത്തിലും ആണ് വീടിന്റെ ഉൾവശം ഡിസൈൻ ചെയ്തിരിക്കുന്നത്.
- Details of home
- Plot – 7 cent
- Total area of home – 1700 sqft
- Total budget of home – 25 lakhs
- Total bedrooms in home – 3
- Open Kitchen
- Traditional home design
ചെറിയൊരു സിറ്റൗട്ട് നൽകിയിട്ടുണ്ട്. ലിവിങ് ഏരിയയും, ഡൈനിങ് സ്പേസും എല്ലാം തന്നെ വലിയ പാർട്ടീഷൻ വർക്കുകൾ ഒന്നുമില്ലാതെ വിശാലമായി ഡിസൈൻ ചെയ്തിരിക്കുന്നു. ഓപ്പൺ കിച്ചൻ ആണ് നൽകിയിരിക്കുന്നത്. മനോഹരമായ ഒരു കോർട്യാഡും സെറ്റ് ചെയ്തിട്ടുണ്ട്. ചുവരിലെ ഡിസൈൻ വർക്കുകളും വീടിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. പ്രകൃതി ഭംഗിയും, സുഖസൗകര്യങ്ങളും ഇണങ്ങിച്ചേരുന്ന ഒരു വീട് ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ മാതൃകയാക്കാം.