ട്രഡീഷണൽ, മോഡേൺ ശൈലികളുടെ സമന്വയം; 1800 സ്ക്വയർ ഫീറ്റിൽ മനോഹരമായ സിംഗിൾ സ്റ്റോറി വീട് | 1800 sqft Single Story Home

1800 sqft Single Story Home : വീട് എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. ആ ഒരു സ്വപ്നം സാക്ഷാത്കരിക്കണം എങ്കിൽ കഠിന പ്രയത്നം തന്നെ നടത്തണം എന്ന് എല്ലാവർക്കും അറിയാമല്ലോ? വ്യത്യസ്തമായ രീതിയിൽ വീട് നിർമ്മിക്കുന്നതിനായാണ് ഓരോരുത്തരും ശ്രമിക്കുന്നതും ആഗ്രഹിക്കുന്നതും. അത്തരത്തിൽ ട്രഡീഷണൽ രീതിയിലുള്ള ഒരു വീട് ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ട്രഡീഷണൽ രീതിയിൽ ആണ് ഈ വീട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ട്രഡിഷനലിന്റെ കൂടെ മോഡേൺ രീതി കൂടി ഉൾപ്പെടുത്തിയിരിക്കുന്നത് കൊണ്ട് തന്നെ ഇത് ഏറെ ആകർഷകമാണ്.

  • Total Area of Home – 1800 sqft
  • Budget of Home – 30 lakhs
  • Bedrooms
  • Sit-Out Area
  • Hall
  • Living
  • Dining
  • Kitchen

ട്രഡീഷണൽ കേരളീയ വാസ്തുവിദ്യയുടെ സൗന്ദര്യവും മോഡേൺ സൗകര്യങ്ങളും ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു. ഈ വീട് സ്ഥിതി ചെയ്യുന്നത് പതിമൂന്നു സെന്റ് ഭൂമിയിലാണ്. ഹാളിലായി മനോഹരമായ ഒരു കോർട്ടിയാർഡ് നിർമ്മിച്ചിട്ടുണ്ട്. ഇതിന്റെ പ്രത്യേകത എന്തെന്നാൽ പകൽ സമയം പോലും മിക്ക വീടുകളിലും ലൈറ്റ് ഇടേണ്ടി വരാറുണ്ട്. അത് പൂർണ്ണമായും ഒഴിവാക്കാവുന്നതാണ്. പ്രകൃതിദത്ത പ്രകാശം വീടിനുള്ളിൽ എത്തുന്നതിനാൽ വൈദ്യുതി ചിലവ് ലാഭിക്കാനും സാധിക്കും. കൂടാതെ ഇവിടെ ഒരു പൂജ സ്പേസ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

മൂന്ന് ബെഡ്റൂമുകളാണ് ഉള്ളത്. ഇതിൽ രണ്ടെണ്ണം അറ്റാച്ച്ഡ് ബാത്രൂം ഉള്ളതും മറ്റൊന്ന് കോമൺ ബാത്റൂമും ആണ്. ഇതിനും ഇവിടെ ഒരു പ്രത്യേകത ഉണ്ട്. അതായത് അറ്റാച്ച്ഡ് ബാത്രൂം ആണെങ്കിൽ പോലും ഡയറക്റ്റ് ബെഡ്റൂമിൽ നിന്നും ബാത്റൂമിലേക്ക് എന്റർ ചെയ്യാത്ത രീതിയിൽ ആണ് ഈ ഒരു പോർഷൻ ഒരുക്കിയിട്ടുള്ളത്. ഇത് വാസ്തുപരമായും ആരോഗ്യപരമായും ഗുണകരമാണ്. ഓപ്പൺ ടൈപ്പ് കിച്ചൻ ആണ് ഈ വീടിനായി ഒരുക്കിയിരിക്കുന്നത്. മുപ്പത് ലക്ഷത്തിൽ പതിമൂന്നു സെന്റ് പ്ലോട്ടിൽ നിർമ്മിച്ചിരിക്കുന്ന ഈ വീട് നിങ്ങൾക്കിഷ്ടമാവുകയാണെങ്കിൽ ലൈക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കല്ലേ.

1800 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ഈ വീട് കേരളത്തിലെ സാധാരണ കുടുംബങ്ങൾക്ക് അനുയോജ്യമാണ്. ട്രഡീഷണൽ, മോഡേൺ ശൈലികളുടെ സമന്വയമാണ് ഈ വീടിന്റെ പ്രത്യേകത. കോർട്ടിയാർഡ്, പൂജ സ്പേസ്, ഓപ്പൺ കിച്ചൻ എന്നിവ വീടിനെ കൂടുതൽ ആകർഷകമാക്കുന്നു. കുറഞ്ഞ ചിലവിൽ മനോഹരമായ ഇന്റീരിയറും എക്സ്റ്റീരിയറും നൽകുന്ന ഈ വീട് സ്വപ്നഭവനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച മാതൃകയാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. 1800 sqft Single Story Home Video Credit : Home Stories

You might also like