സമകാലിക ഡിസൈനിൽ പണികഴിപ്പിച്ച മനോഹര വീട്, വിശേഷങ്ങൾ അറിയാം
Contemporary home design: ഒരു അടിപൊളി വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. 2250 സ്ക്വയർ ഫീറ്റ് വരുന്ന പൂർണമായും കണ്ടമ്പററി സ്റ്റൈലിൽ ഡിസൈൻ ചെയ്തിട്ടുള്ള മനോഹരമായ ഒരു വീടാണ് ഇത്. 6.5 സെന്റിലാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. സിമ്പിൾ ആയിട്ടാണ് വീടിന്റെ കോമ്പൗണ്ട് വാൾ ചെയ്തിട്ടുള്ളത്. വീടിന്റെ എലിവേഷൻ നോക്കിയാൽ, ഒന്നാമതായി എടുത്തുപറയേണ്ടത് വീടിന്റെ മനോഹരമായ കളർ തീം ആണ്.
സിറ്റൗട്ടിന്റെ ഭാഗത്തേക്ക് വരികയാണെങ്കിൽ സിറ്റൗട്ടിൽ ഗ്രാനൈറ്റ് ആണ് നൽകിയിരിക്കുന്നത്. സ്‌പേഷ്യസ് ആയിയാണ് സിറ്റ്ഔട്ട് നൽകിയിരിക്കുന്നത്. വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുക ലിവിങ് ഏരിയ ആണ്. ലിവിങ് ഏരിയയിൽ സിറ്റിംഗ് സ്പേസ് നൽകിയതിന്റെ എതിർവശത്തായി, ടിവി യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നു. ചെറിയ ഒരു പാർട്ടീഷൻ നൽകിക്കൊണ്ട്, ഡൈനിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്.
- Details of home
- Plot – 6.5 cent
- Total area of home – 2250 Square Feet
- Total bedrooms in home – 4
- Living Area
- Dining Space
- Kitchen
- Contemporary home design
നാല് ബെഡ്റൂമുകൾ ആണ് ആകെ ഈ വീട്ടിൽ ഉൾപ്പെടുന്നത്. ഇവയിൽ മാസ്റ്റർ ബെഡ്റൂം ഉൾപ്പെടെ രണ്ട് ബെഡ്റൂമുകൾ ഗ്രൗണ്ട് ഫ്ലോറിലും, രണ്ട് ബെഡ്റൂമുകൾ ഫസ്റ്റ് ഫ്ലോറിലും നൽകിയിരിക്കുന്നു. വലിയ സ്റ്റോറേജ് ഏരിയകൾ ഉൾപ്പെടെ എല്ലാ സൗകര്യവും നൽകി കൊണ്ടാണ് ബെഡ്റൂമുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. വളരെ വിശാലവും മനോഹരവും ആയി തന്നെ അടുക്കള ഡിസൈൻ ചെയ്തിട്ടുണ്ട്. ഫസ്റ്റ് ഫ്ലോറിൽ ചെറിയ ഒരു ബാൽക്കണിയും ഡിസൈൻ ചെയ്തിരിക്കുന്നു. വീഡിയോ കാണാം