2600 സ്ക്വയർ ഫീറ്റിന്റെ ഒരു അടിപൊളി വീട്!! നാല് ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഈ വീടിന്റെ പ്രധാന ഹൈലൈറ്റ് നോക്കാം

2600 SQFT 4 BHK House:2600 സ്ക്വയർ ഫീറ്റിൽ പണി കഴിപ്പിച്ചിരിക്കുന്ന ഒരു 4BHK ഹോമിന്റെ വിശേഷങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ വിശാലവും മനോഹരവും ആയിയാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. അത്യാവശ്യം സ്പേഷ്യസ് ആയ ഒരു സിറ്റൗട്ട് തന്നെയാണ് വീടിന് നൽകിയിരിക്കുന്നത്. ഇത് വീട്ടുകാർക്ക് വിശ്രമിക്കാനുള്ള സ്ഥലം വാഗ്ദാനം ചെയ്യുന്നു.

വീടിന് അകത്തേക്ക് പ്രവേശിക്കുമ്പോൾ, ഒരു ഫോയർ ഏരിയയിലേക്കാണ് കടന്നു ചെല്ലുന്നത്. ഇതിന്റെ ഒരു വശത്ത് പ്ലാന്റ് ബോക്സ് സെറ്റ് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. ശേഷം എത്തുന്നത് ഒഫീഷ്യൽ ലിവിങ് ഏരിയയിൽ ആണ്. ഇവിടെ തന്നെയാണ് ടിവി യൂണിറ്റും സജ്ജീകരിച്ചിരിക്കുന്നത്. തുടർന്ന് ഫാമിലി ലിവിങ് ഏരിയയിലേക്ക് കടക്കുന്നു. ഫാമിലി ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും ഒരുമിച്ചാണ് സെറ്റ് ചെയ്തിരിക്കുന്നത്.

ഇത് കുടുംബാംഗങ്ങൾക്ക് ഭക്ഷണം കഴിക്കാനും ഒരുമിച്ച് സമയം ചെലവഴിക്കാനും സ്ഥലം ഒരുക്കുന്നു. വീടിന്റെ ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് ബെഡ്റൂമുകളും വീടിന്റെ ഫസ്റ്റ് ഫ്ലോറിൽ രണ്ട് ബെഡ്റൂമുകളും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ബെഡ്റൂമിനും വ്യത്യസ്ത തീം നൽകാൻ ഡിസൈനേഴ്സ് ശ്രദ്ധിച്ചിട്ടുണ്ട്. വീടിന് വളരെ മനോഹരവും വ്യത്യസ്തവുമായ സ്റ്റെയർകെയ്സ് ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ഫസ്റ്റ് ഫ്ലോറിലെ ലാൻഡിങ് സ്പേസ് ആണ് പ്രയർ ഏരിയ ആയി ഒരുക്കിയിരിക്കുന്നത്. ഫസ്റ്റ് ഫ്ലോറിലും ഒരു ചെറിയ ലിവിങ് ഏരിയ ഡിസൈൻ ചെയ്തിരിക്കുന്നു. ബാൽക്കണിയും മറ്റും ഒഴിവ് സമയങ്ങളിൽ വീട്ടുകാർക്ക് വിശ്രമിക്കാനുള്ള സ്ഥലം വാഗ്ദാനം ചെയ്യുന്നു. ഒരു ഓപ്പൺ ബാൽക്കണി ആണ് വീടിന് നൽകിയിരിക്കുന്നത്. അവിടെ ഗ്ലാസ് കൊണ്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇത് ബാൽക്കണിയിലേക്ക് ആവശ്യമായ കാറ്റും വെളിച്ചവും കടത്തിവിടാൻ അനുവദിക്കുന്നു.

Also Read :സാധരണക്കാരൻ ആഗ്രഹം നടക്കും ഇവിടെ , ലൈഫ് മിഷൻ ഉപയോഗിച്ച് എങ്ങനെ വീട് പണിയാം? 4.25 ലക്ഷം ബജറ്റിന്റെ ഒരു സൂപ്പർ പ്ലാൻ

Homes PlanLuxuary HomesModern House
Comments (0)
Add Comment