സാധരണക്കാരനുള്ള വീട് ഇതാ , 3.75 ലക്ഷം രൂപക്ക് അറ്റാച്ച്ഡ് ബെഡ്റൂമും ഓപ്പൺ കിച്ചനും അടങ്ങുന്ന ഒരു സൂപ്പർ വീട് നിർമ്മിക്കാം

3.75 lakh Rupees Home in Alappuzha:നിങ്ങൾ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ബഡ്ജറ്റ് ആണോ നിങ്ങളുടെ പ്രശ്നം!! എങ്കിൽ നിങ്ങൾക്കുള്ള ഒരു ഉത്തരം ആണ് ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് തള്ളി വീഴാതെ, ഒരു ദമ്പതികൾ തങ്ങളുടെ കൈവശമുള്ള ബജറ്റിന് ഇണങ്ങിയ മനോഹരവും സൗകര്യങ്ങളും ഒത്തുചേർന്ന ഒരു വീട് നിർമ്മിച്ചതിന്റെ വിശേഷങ്ങൾ അറിയാം.

മൂന്നേ മുക്കാൽ ലക്ഷം രൂപക്കാണ് ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്. കേൾക്കുന്നവർക്ക് ഇത് ഒരു കൗതുകമായി തോന്നിയേക്കാം. എന്നാൽ, ഇത്രയും ബജറ്റിന് ഒരു അടിപൊളി വീട് നിർമ്മിക്കാം എന്ന് തെളിയിച്ചു തന്നിരിക്കുകയാണ് ഈ കുടുംബം. മോഡേൺ സ്റ്റൈലിൽ ആണ് ഈ വീട് പണി കഴിപ്പിച്ചിരിക്കുന്നത്. എലിവേഷൻ വർക്കിലും, ഇന്റീരിയർ വർക്കിലും എല്ലാം മോഡേൺ ടച്ച് കാണാനും അനുഭവിക്കാനും സാധിക്കുന്നു.

ഒരു ബെഡ്റൂം ആണ് ഈ വീട്ടിൽ അടങ്ങിയിരിക്കുന്നത്. അറ്റാച്ച്ഡ് ബാത്റൂം ഉള്ളതുകൊണ്ടുതന്നെ, മറ്റൊരു കോമൺ ബാത്റൂമിന്റെ ആവശ്യവും വരുന്നില്ല. ഒഴിവ് സമയങ്ങളിൽ വിശ്രമിക്കാനും, അതിഥികളെ സൽക്കരിച്ച് ഇരുത്താനും ഒരു ഹാൾ വീട്ടിൽ ഉൾപ്പെടുന്നു. വീടിന്റെ ചുവർ മനോഹരമായ ഫ്രെയിമുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ലിവിങ് സ്പേസിൽ സ്ഥലം ഒട്ടും പാഴാക്കാതെ ടിവി യൂണിറ്റും സജ്ജീകരിച്ചിരിക്കുന്നു.

ഓപ്പൺ കിച്ചൻ ആണ് വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ അവർ തന്നെ നിർമ്മിച്ചിരിക്കുന്ന ഇലക്ട്രിക് ചിമ്മിനിയും ഉൾപ്പെടുന്നു. ആധുനിക ടെക്നിക് ഉപയോഗിച്ചാണ് ഡൈനിങ് സ്പേസ് ഒരുക്കിയിരിക്കുന്നത്. നൂതന ആശയങ്ങളുടെ പ്രയോഗങ്ങൾ വീടിന്റെ സ്ഥല പരിമിതിക്കുള്ളിൽ തന്നെ വളരെയധികം സുഖസൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഒരു കൊച്ചു ഭവനം സ്വപ്നം കാണുന്ന ഏതൊരു കുടുംബത്തിനും ഇത് ഒരു മാതൃകയാക്കാവുന്നതാണ്

Also Read :കയ്യിലെ പണം തീരില്ല മനോഹര ഭവനവും സ്വന്തം,14 ലക്ഷം രൂപക്ക് പണിത മൂന്ന് ബെഡ് റൂം വീട് കാണാം

Home PlansLow Budjet House
Comments (0)
Add Comment