സാധാരണക്കാരന്റെ വീട് ഇതാണ് : 3 സെന്റ് സ്ഥലത്ത് ഒരു 1300 സ്ക്വയർഫീറ്റ് വീട്!! ബഡ്ജറ്റ് കേട്ടാൽ നിങ്ങൾ ഞെട്ടും

3 Cent Plot Home:സ്ഥല പരിമിതിയാണോ നിങ്ങളെ വീട് വെക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്, എങ്കിൽ നിങ്ങൾക്ക് മാതൃകയാക്കാവുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. 3 സെന്റ് സ്ഥലത്ത് പണി കഴിപ്പിച്ച ഒരു മനോഹര വീടിന്റെ വിശേഷം. സുഖസൗകര്യങ്ങളിലും ഭംഗിയിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെയാണ് ഈ 1300 സ്ക്വയർഫീറ്റ് വിസ്തീർണ്ണം ഉള്ള വീട് നിർമ്മിച്ചിരിക്കുന്നത്.

3 സെന്റ് സ്ഥലം പൂർണമായി പ്രയോജനപ്പെടുത്തി ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഇരുനിലകളിലായി പണികഴിപ്പിച്ചിരിക്കുന്ന വീട്ടിൽ മൂന്ന് ബെഡ്റൂമുകൾ ഉൾപ്പെടുന്നു. വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ അവിടെ ഒരു ലിവിങ് സ്പേസ് ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വീട്ടുകാർക്ക് വിശ്രമിക്കാനും അതിഥികളെ സൽക്കരിക്കാനും ഈ ഇടം ഉപയോഗിക്കാം. ലിവിങ് സ്പേസിൽ തന്നെയാണ് ടിവി സ്ഥാപിച്ചിരിക്കുന്നത്.

സ്റ്റെയർ കേസിന്റെ ഭാഗത്ത് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. വീടിന്റെ സ്റ്റെയർകെയ്സ് വളരെ മനോഹരമായ സ്റ്റൈലിൽ ആണ് ഒരുക്കിയിരിക്കുന്നത്. വീട്ടിൽ ഉപയോഗിച്ചിരിക്കുന്ന ഫർണിച്ചറുകളും വീടിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. വീടിന്റെ കോമ്പൗണ്ട് വാളും, മുറ്റവും മനോഹരമായി ഒരുക്കിയിരിക്കുന്നത് വീടിന്റെ ഭംഗി ഇരട്ടിയാക്കുന്നു. വീടിന്റെ ബഡ്ജറ്റ് തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്.

വീട് നിർമ്മാണവും, തുടർന്നുള്ള ഇന്റീരിയർ വർക്കുകളും, കോമ്പൗണ്ട് വാൾ, മുറ്റത്തിന്റെ ഡിസൈൻ, ഫർണിച്ചറുകൾ എന്നിവ എല്ലാം ഉൾപ്പെടെ ആകെ 29 ലക്ഷം രൂപയാണ് ചെലവ് വന്നിട്ടുള്ളത്. ലഭ്യമായ സ്ഥലത്ത്, പരമാവധി അവിടം പ്രയോജനപ്പെടുത്തി സുഖസൗകര്യങ്ങളോടുകൂടിയ മനോഹരമായ ഒരു ഭവനം എങ്ങനെ നിർമ്മിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വീട്. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാം.

Also Read :വെറും 5 ലക്ഷത്തിന് ഒരു മനോഹര വീട് ,എല്ലാമുള്ള ഈ വീട് പ്ലാനും ഡീറ്റെയിൽസ് അറിയാം | Low cost modern house

3 Cent Plot HomeLow Budjet House
Comments (0)
Add Comment