ലളിതം സുന്ദരം ഈ ഭവനം!! മിനിമൽ ഡിസൈനിൽ ഇന്റീരിയർ – എക്സ്റ്റീരിയർ നൽകിയ വീട്
3000 sqft minimal design home tour: ഒരു വീട് അതിന്റെ പൂർണ്ണതയിൽ എത്തണമെങ്കിൽ, തീർച്ചയായും ഇന്റീരിയർ – എക്സ്റ്റീരിയർ വർക്കുകൾ ഒരുപോലെ മനോഹരമായി ഡിസൈൻ ചെയ്തിരിക്കണം. ഇത്തരത്തിൽ, ആരെയും കൊതിപ്പിക്കുന്ന രീതിയിൽ ഇന്റീരിയർ – എക്സ്റ്റീരിയർ ഭാഗങ്ങൾ മനോഹരമായി ഡിസൈൻ ചെയ്തിട്ടുള്ള ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. 3000 സ്ക്വയർ ഫീറ്റ് ആണ് ഈ വീടിന്റെ വിസ്തീർണ്ണം.
കണ്ടമ്പററി സ്റ്റൈലിൽ ആണ് ഈ വീടിന്റെ എലിവേഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്. വൈറ്റ് – ഗ്രേ – ബ്ലാക്ക് കളർ തീം ആണ് വീടിന്റെ എക്സ്റ്റീരിയർ ഭാഗത്ത് നൽകിയിരിക്കുന്നത്. ഓപ്പൺ സിറ്റ് ഔട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ, ലിവിങ് ഏരിയയിലേക്കാണ് കടന്നു ചെല്ലുക. ലിവിങ് ഏരിയയിൽ തന്നെയാണ് ടിവി യൂണിറ്റും സജ്ജീകരിച്ചിരിക്കുന്നത്.
ലിവിങ് ഏരിയയിൽ നിന്ന് ഒരു പാർട്ടീഷൻ നൽകിക്കൊണ്ട്, ഡൈനിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ് ഏരിയയോട് ചേർന്ന് ഓപ്പൺ കിച്ചൻ ഡിസൈൻ ചെയ്തിരിക്കുന്നു. വളരെ മനോഹരമായിയാണ് കിച്ചൻ ഒരു കീയിരിക്കുന്നത്. ഡൈനിങ് ഏരിയയോട് ചേർന്ന മറ്റൊരു ഇടം, കോർട്ട്യാഡ് ആയി ഡിസൈൻ ചെയ്തിട്ടുണ്ട്. പ്രകൃതിദത്തമായ വെളിച്ചം ആവോളം വരുന്ന രീതിയിലുള്ള ഗ്ലാസ് ഡിസൈൻ ആണ് ഇവിടെ നൽകിയിരിക്കുന്നത്.
വീട്ടിലെ ബെഡ്റൂമുകൾ എല്ലാം തന്നെ വളരെ വിശാലമായിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. മാസ്റ്റർ ബെഡ്റൂമിൽ, വലിയ സ്റ്റോറേജ് ഏരിയയും, ഡ്രസ്സിംഗ് ഏരിയയും എല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു. ഈ വീടിന്റെ ഇന്റീരിയർ മിനിമൽ സ്റ്റൈലിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രധാനമായും, വൈറ്റ് – ഗ്രേ കളർ കോമ്പിനേഷൻ തന്നെയാണ് വീടിന്റെ ഇന്റീരിയറിലും നൽകിയിരിക്കുന്നത്.
Read Also: 1600 സ്ക്വയർ ഫീറ്റിന്റെ ഒരു മനോഹര വീട്