ചൂട് കുറക്കാൻ ഒരു നാച്ചുറൽ ഡിസൈൻ ഹോം!! 3500 സ്ക്വയർ ഫീറ്റിന്റെ ഒരു മനോഹര വില്ല

Tropical design architecture house plan: ഒരു വീട് വെക്കാൻ പലപ്പോഴും ആളുകൾക്ക് സ്ഥലം ഉണ്ടെങ്കിൽ കൂടി, അതിന്റെ ഷേപ്പിലും മറ്റും ആശങ്ക ഉണ്ടായേക്കാം. എന്നാൽ ലാൻഡ്സ്കേപ്പിന്റെ ഷേപ്പ് അനുസരിച്ച് മനോഹരമായ വീട് ഡിസൈൻ ചെയ്യുക എന്നത്, ഒരു ആർക്കിടെക്ചറിന്റെ കഴിവ് തന്നെയാണ്. L ഷേപ്പിൽ ഉള്ള ഒരു പ്ലോട്ടിൽ, മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്ന 3500 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്.

വീടിന്റെ എലിവേഷൻ തന്നെയാണ് പ്രധാന ആകർഷണം. ട്രോപ്പിക്കൽ മിനിമൽ സ്റ്റൈലിൽ ആണ് ഈ വീടിന്റെ എലിവേഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ, ഫാമിലി – ഒഫീഷ്യൽ ലിവിങ് റൂമുകൾ സംയോജിപ്പിച്ച് ഡിസൈൻ ചെയ്തിരിക്കുന്നതായി കാണാൻ സാധിക്കും. ഈ സ്പേസിൽ തന്നെയാണ് ടിവി യൂണിറ്റും സജ്ജീകരിച്ചിരിക്കുന്നത്.

ലിവിങ് സ്പേസിനോട് അടുപ്പിച്ച് തന്നെ ഡൈനിങ് ഏരിയയും ഒരുക്കിയിരിക്കുന്നു. വീടിന്റെ പ്രധാന ഹൈലൈറ്റ് അടുക്കള ആണ്. വീടിന്റെ സെന്റർ പോഷനിൽ ആണ് കിച്ചൻ ഡിസൈൻ ചെയ്തിരിക്കുന്നത്. കിച്ചനിൽ നിന്ന് വീടിന്റെ മുൻവശത്തെ ഗേറ്റിലേക്കും, പ്രധാന വാതിലിലേക്കും വീട്ടുകാർക്ക് നിരീക്ഷിക്കാൻ സാധിക്കുന്ന രീതിയിൽ ആണ് കിച്ചൺ ഡിസൈൻ ചെയ്തിരിക്കുന്നത്. വീട്ടിലെ ബെഡ്റൂമുകൾ ഒരുക്കിയിരിക്കുന്നതും ഒരു പ്രത്യേക രീതിയിൽ ആണ്.

കേരളത്തിൽ ആളുകൾ നേരിടുന്ന ഏറ്റവും വലിയ പ്രയാസങ്ങളിൽ ഒന്നാണ് വേനൽ കാലത്തെ കടുത്ത ചൂട്. ചൂട് പരമാവധി കുറക്കുന്ന രീതിയിൽ, പ്രകൃതിദത്തമായ കാര്യങ്ങളെ ആശ്രയിച്ചുള്ള ഡിസൈൻ ആണ് ബെഡ്റൂമുകൾക്ക് നൽകിയിരിക്കുന്നത്. ബെഡ്റൂമിന് മാത്രമല്ല, വീട്ടിലെ മറ്റു ജനാലകൾ ഉൾപ്പെടെയുള്ളവ ഡിസൈൻ ചെയ്തിരിക്കുന്നത്, പരമാവധി ചൂട് എങ്ങനെ കുറക്കാം എന്നതിന്റെ അടിസ്ഥാനത്തിലാണ്.

Read Also: വേനൽ ചൂട് തെല്ലും ഏൽക്കില്ല!! ഈ വീട് വ്യത്യസ്തങ്ങളിൽ വ്യത്യസ്തം

Homes DesignHouse DesignModern House
Comments (0)
Add Comment