5 സെന്റ് സ്ഥലത്ത് പണിത സ്വപ്ന ഭവനം, 3BHK വീടിന്റെ ബഡ്ജറ്റ് ഉൾപ്പെടെയുള്ള വിശേഷങ്ങൾ

3bhk low budget home design: സ്ഥല പരിമിതിയും പ്ലോട്ടിന്റെ ഷേപ്പ് ഇല്ലായ്മയും ഒരു വീട് വെക്കുന്നതിൽ നിന്ന് നിങ്ങളെ തടഞ്ഞു നിർത്തുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് പ്രതീക്ഷയും പ്രോത്സാഹനവും നൽകുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. ആകെ അഞ്ച് സെന്റ് വരുന്ന പ്ലോട്ട്, അതുതന്നെ നീണ്ടുകിടക്കുന്നു. എന്നാൽ, സ്ഥലത്തിന്റെ പരിമിതിയും ആകൃതിയും മനസ്സിലാക്കിക്കൊണ്ട് അതിനോട് അനുയോജ്യമായി ആണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.

1100 സ്ക്വയർ ഫീറ്റ് വരുന്ന വീട്ടിൽ മൂന്ന് ബെഡ്റൂമുകൾ ഉൾപ്പെടുന്നു. സ്ഥലത്തിന് അനുയോജ്യമായി നീളത്തിലാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. പരിമിതമായ സ്ഥലത്ത് സിറ്റൗട്ട് നൽകിയിരിക്കുന്നു. തുടർന്ന് പ്രധാന വാതിൽ കടന്ന് ചെല്ലുന്നത്, ഒരു ഹാളിലേക്കാണ്. ഇവിടെ ഫാമിലി ലിവിങ് ഏരിയയും, അതിനോട് ചേർന്ന് തന്നെ ചെറിയൊരു ഡൈനിങ് ഏരിയയും സെറ്റ് ചെയ്തിരിക്കുന്നു.

Plot – 5 cent
Square Feet – 1100
Budget – 17 lakhs
Bedrooms – 3
Hall
Kitchen

ഫാമിലി ലിവിങ് ഏരിയയിൽ ടിവി യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നു. ബെഡ്റൂമുകൾ എല്ലാം തന്നെ അത്യാവശ്യം സ്പേഷ്യസ് ആയി ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. മനോഹരമായ എക്സ്റ്റീരിയർ – ഇന്റീരിയർ വർക്കുകൾ ചെയ്തിരിക്കുന്ന ഈ വീടിന്റെ ആകെ നിർമ്മാണ ചെലവ് വരുന്നത് 17 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാം.

Read Also: 20 ലക്ഷത്തിന്റെ ഒരു നാടൻ വീട്

Home PlansHomes PlanLow Budjet House
Comments (0)
Add Comment