3bhk tropical house design: വ്യത്യസ്തമായ ഡിസൈനിൽ വീട് നിർമ്മിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക് മാതൃകയാക്കാൻ സാധിക്കുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. ആദ്യ കാഴ്ചയിൽ, ഒരു ട്രഡീഷണൽ ലുക്ക് നൽകുന്ന വീട്, പുതുമ നിറഞ്ഞ ആശയങ്ങൾ കൊണ്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രകൃതിയോട് പിണങ്ങിയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.
ഓപ്പൺ കോൺസെപ്റ്റിൽ നിർമ്മിച്ചിരിക്കുന്ന ഈ വീടിന്റെ ആകെ വിസ്തീർണ്ണം 2800 സ്ക്വയർ ഫീറ്റ് ആണ്. മൂന്ന് ബെഡ്റൂമുകൾ ഈ വീട്ടിൽ ഉൾക്കൊള്ളുന്നു. വീടിന് ചുറ്റുമുള്ള ചെടികളും മരങ്ങളും വീടിന് പ്രകൃതിദത്തമായ ഭംഗി നൽകുന്നു. വിശാലമായ ഒരു സിറ്റൗട്ട് വീടിന് നൽകിയിട്ടുണ്ട്. വീടിന്റെ അകത്ത്, വലിയ ബാരിയറുകൾ ഇല്ലാതെ, വീടിന്റെ ഓരോ ഇടങ്ങളും ഓപ്പൺ ആയി ഡിസൈൻ ചെയ്തിരിക്കുന്നു.
Square Feet – 2800
Budget – 65 lakhs
Bedrooms – 3
Open Kitchen
Living Area
Dining Area
ഫോർമൽ ലിവിങ് ഏരിയ, ഫാമിലി ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, ഓപ്പൺ കിച്ചൻ, സ്റ്റഡി ഏരിയ, പ്രയർ ഏരിയ എന്നിവ എല്ലാം ഓപ്പൺ കോൺസെപ്റ്റിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ എല്ലാ ഇടങ്ങളിലേക്കും കണ്ണുകൾ കൊണ്ട് ഒരു കോണിൽ ഇരുന്നു തന്നെ നമുക്ക് എത്തിച്ചേരാൻ സാധിക്കും. വീട്ടിൽ ഉപയോഗിച്ചിരിക്കുന്ന ഫർണിച്ചറുകൾ പരമ്പരാഗത മനോഹാരിത വിളിച്ചോതുന്നു.
Read Also: സാധാരണക്കാരനും പണിയാം ഈ വെറൈറ്റി വീട്