1000 സ്ക്വയർ ഫീറ്റ് വീട് ഇനി വെറും 8 ലക്ഷം രൂപയ്ക്ക്!! ഈ മാതൃക നിങ്ങൾക്കും അനുകരിക്കാം | 8 Lakh Budget House In Manjeri

8 Lakh Budget House In Manjeri :കുറഞ്ഞ ബഡ്ജറ്റിൽ വീട് നിർമിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഉപകാരപ്രദമാകുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. മൂന്ന് ബെഡ്റൂമുകൾ അടങ്ങിയ 1000 സ്ക്വയർ ഫീറ്റ് വീട്, വെറും 8 ലക്ഷം രൂപക്കാണ് നിർമ്മിച്ചിരിക്കുന്നത്. വളരെ മനോഹരമായിയാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. എന്നാൽ, ബഡ്ജറ്റ് കുറയ്ക്കുന്നതിനായി നിർമ്മാണത്തിൽ ചില കാര്യങ്ങൾ ആവിഷ്കരിച്ചിരിക്കുന്നു.

ഫ്ലൈ ആഷ് ഇന്റർലോക്കിംഗ് കട്ടകൾ കൊണ്ടാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഇതുതന്നെയാണ് വീടിന്റെ ബഡ്ജറ്റ് കുറയാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. വീടിന് മുൻവശത്ത് സിറ്റൗട്ട് നൽകിയിട്ടുണ്ട്. അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ഹാളിൽ ആണ് എത്തിച്ചേരുക. ഇവിടെ ഡൈനിങ് ഏരിയയും, സ്റ്റെയർകേസിനോട് ചേർന്ന ഭാഗത്ത് സിറ്റിംഗ് ഏരിയയും സെറ്റ് ചെയ്തിട്ടുണ്ട്.

  • Square Feet – 1000
  • Budget – 8 lakhs

രണ്ട് ബെഡ്റൂമുകളാണ് ഗ്രൗണ്ട് ഫ്ലോറിൽ വരുന്നത്. കിച്ചനും വളരെ വിശാലമായി ആണ് ഡിസൈൻ ചെയ്തിട്ടുള്ളത്. സ്റ്റെയർകേസിന് മദ്യഭാഗത്ത് വരുന്ന ഗ്യാപ്പ് അയൺ ബോക്സ് ഉപയോഗിക്കുന്നതിനായി പ്രയോജനപ്പെടുത്തിയിരിക്കുന്നു.

  • Living cum Dining Area
  • Bedrooms – 3
  • Kitchen
  • Sitout

വീടിന്റെ മുഗൾഭാഗത്ത് ഒരു ബെഡ്റൂം സെറ്റ് ചെയ്തിട്ടുണ്ട്. ഇവിടെ കുട്ടികൾക്കായുള്ള സ്റ്റഡി ഏരിയയും ഒരുക്കിയിരിക്കുന്നു. 8 ലക്ഷം രൂപക്ക് ഇത്രയും മനോഹരവും വിശാലവുമായ വീട് നിങ്ങൾക്കും നിർമ്മിക്കാം.

Also Read :സുന്ദരം സ്വസ്ഥം ഈ വീട് ,5.5 ലക്ഷം രൂപക്ക് കേരള മണ്ണിൽ എവിടെയും വീട്

Homes PlanLow Budjet HouseTrending Home in kerala
Comments (0)
Add Comment