850 സ്ക്വയർ ഫീറ്റിൽ മനോഹരമായ വീട്; ലാളിത്യത്തിന്റെ ഭംഗി ഈ ഭവനം | 850 SQFT home with Stunning Interior

850 SQFT home with Stunning Interior : വെറും 850 സ്ക്വയർ ഫീറ്റിലുള്ള അതിമനോഹരമായ ഒരു വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ഈ വീടിൻ്റെ ഏറ്റവും വലിയ പ്രത്യേകത അതിൻ്റെ ലാൻഡ്സ്കേപ്പാണ്. തൂവെള്ള നിറം ഈ വീടിനെ കാഴ്ചയിൽ സുന്ദരമാക്കുന്നു. ഫ്രണ്ടിൽ തന്നെയാണ് ഈ വീടിൻ്റെ കിണർ. കിണർ തന്നെയാണ് ഈ വീടിന് ഏറ്റവും ഭംഗി നൽകുന്നത്. കിണറിൻ്റെ അടുത്ത് രണ്ടു ഭാഗത്തായി പാർട്ടീഷൻ നൽകി അതിൽ പലതരം ചെടികൾ പിടിപ്പിച്ച നിലയിലാണ് കാർ പോർച് കൊടുത്തിട്ടുള്ളത്. ഏകദേശം ആറു മീറ്റർ വീതിക്കകത്തുമാത്രം വരുന്ന വളരെ ചെറിയ മനോഹരമായ വീടാണ് ഇത്.

  • Total area: 850 sq.ft
  • Home’s biggest highlight: Beautiful landscaped design
  • Elegant pure white exterior enhances the overall beauty
  • Well located right in front of the house
  • The well adds a unique charm to the home
  • Both sides of the well have partition boxes with various plants
  • Car porch arranged near the well area

ഒരു ഓപ്പൺ സിറ്റൗട്ടാണ് വീടിനുനൽകിയിരിക്കുന്നത്. വീടിൻ്റെ അകത്തേക്ക് വരുകയാണെങ്കിൽ മാറ്റ്ഫിനിഷിലുള്ള സിമെൻറ് ഗ്രേയിൽ വരുന്ന ടൈലുകളാണ് വീട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. സിറ്റൗട്ടിൻ്റെ മറ്റൊരു ഹൈലൈറ്റ് അതിൻ്റെ സീലിംഗ് ആണ്. ജിപ്സൺ & വുഡൻ കോമ്പിനേഷനിൽ ആണ് സീലിംഗ് ചെയ്തിരിക്കുന്നത്. വീടിൻ്റെ വാതിലുകളും ജനലുകളും മരത്തിലാണ് ചെയ്തിരിക്കുന്നത്. പ്ളോട്ടിൻ്റെ വീതി വളരെ കുറവായതുകൊണ്ടുതന്നെ രണ്ടുസൈഡുകളിലുമായിട്ടാണ് ഓരോ മുറികളും സജ്ജമാക്കിയിട്ടുള്ളത്. പ്രധാന വാതിലിലൂടെ കടന്നുവരുമ്പോൾ ഇടതുഭാഗത്തായി ലിവിങ് റൂം സെറ്റ് ചെയ്തിട്ടുള്ളത്.

ലിവിങ് റൂമിന് ഒരു പാർട്ടീഷൻ നൽകി ബാക് സൈഡിലായിട്ടാണ് ഡൈനിങ് റൂം സെറ്റ് ചെയ്തിട്ടുള്ളത്. ഈ പാർട്ടീഷനിലാണ് ടീവി യൂണിറ്റ് നൽകിയിരിക്കുന്നത്. ലിവിങ് റൂമിൽ ഫ്ലോറിന്റെ നടുവിലായി ഫ്ളോറിൽനിന്നു ഒന്നരയടി താഴ്ത്തി ഒരു അക്വേറിയം സെറ്റ് ചെയ്തിട്ടുണ്ട്. ഈ വീട്ടിൽ ഫാൻസി ലൈറ്റുകളാണ് കൂടുതലായി ഉപയോഗിച്ചിട്ടുള്ളത്. ഡൈനിങ് ടേബിളിന്റെ നേരെ വലതുഭാഗത്തായാണ് പ്ലൈവുഡിൽ പാനലിങ് ചെയ്തിത് വാഷ്ബേസിൻ സെറ്റ് ചെയ്തിട്ടുള്ളത്. രണ്ടു വശങ്ങളിലായിട്ടാണ് ബെഡ്റൂമുകൾ സെറ്റ് ചെയ്തിട്ടുള്ളത്. സ്റ്റെയർകേസിൻ്റെ അടിഭാഗത്തായി ഒരു കോമൺ ബാത്റൂമാണ് ഉള്ളത്.

വീടിൻ്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ കാണാവുന്നതാണ്. ചെറിയ ബഡ്ജറ്റിൽ പോലും ഭംഗിയും പ്രായോഗികതയും ഒരുപോലെ നിലനിർത്താൻ കഴിയുമെന്ന് ഈ വീട് തെളിയിക്കുന്നു. 2 ബെഡ്റൂമുകൾ, വിശാലമായ ലിവിങ്-ഡൈനിങ് ഏരിയ, മനോഹരമായ കിച്ചൺ, കോമൺ ബാത്ത്റൂം, കൂടാതെ ഭാവിയിൽ മുകളിലേക്ക് നിർമ്മിക്കാൻ സൗകര്യമുള്ള സ്റ്റെയർ ഏരിയയും ഉൾപ്പെടുത്തിയിട്ടുണ്ട്. ചെറിയ കുടുംബത്തിന് വളരെ അനുയോജ്യമായ പ്ലാനാണെന്ന് തോന്നി 850 SQFT home with Stunning Interior Video Credit : My Better Home

You might also like