9 Lakh Rupees Budget Home: ഒരു കൊച്ചു മനോഹര ഭവനം ഏതൊരു സാധാരണക്കാരന്റെയും സ്വപ്നം ആയിരിക്കും. ലോൺ എടുക്കാതെ കടം വാങ്ങാതെ ഒരു സാധാരണ കുടുംബത്തിന് എങ്ങനെ വീട് പണിയാം എന്നതിന്റെ മാതൃകയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 9 ലക്ഷം രൂപ ബഡ്ജറ്റിൽ മുഴുവൻ പണിയും തീർത്ത ഒരു 700 സ്ക്വയർഫീറ്റ് വിസ്തീർണ്ണം ഉള്ള വീടാണ് ഇത്.
മോഡേൺ ഡിസൈനിൽ തന്നെയാണ് വീട് പണിതിരിക്കുന്നത് എങ്കിലും, വീടിന്റെ മേൽക്കൂര ഓട് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് വീടിന് പഴമയുടെ സൗന്ദര്യം കൊണ്ടുവരുന്നു. വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ, ഒരു വലിയ ഹാൾ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇവിടെ ഒരുവശത്ത് ലിവിങ് സ്പേസും, മറുവശത്ത് ഡൈനിങ് ഏരിയയും ഒരുക്കിയിരിക്കുന്നു. ഇതിനിടക്ക് പാർട്ടീഷൻ വർക്കുകൾ ഒന്നും തന്നെ ചെയ്തിട്ടില്ലാത്തതിനാൽ തന്നെ,
ഇവിടം ധാരാളം സ്ഥലം ലഭ്യമാകുന്നു. അതിഥികളെ സൽക്കരിക്കാനും, കുടുംബാംഗങ്ങൾക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും എല്ലാം ഈ സ്ഥലം ഉപയോഗിക്കാവുന്നതാണ്. രണ്ട് ബെഡ്റൂമുകൾ ആണ് ഈ വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരിമിതമായ സ്ഥലത്ത്, ലഭ്യമായ സ്ഥലം മുഴുവനായി പ്രയോജനപ്പെടുത്തി അത്യാവശ്യം സ്പേഷ്യസ് ആയിയാണ് ബെഡ്റൂം ഡിസൈൻ ചെയ്തിരിക്കുന്നത്.
വീട്ടിൽ രണ്ട് കിച്ചൻ ഏരിയ ഡിസൈൻ ചെയ്തിരിക്കുന്നു. ഒന്ന് അടുപ്പ് ഉൾപ്പെടുന്ന, ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന ഏരിയയാണ്. മറ്റൊന്ന് ഭക്ഷണപദാർത്ഥങ്ങളും, മറ്റു കിച്ചൻ സംബന്ധിച്ച വസ്തുക്കളും സൂക്ഷിക്കാൻ ഉപയോഗിക്കാം. റഫ്രിജറേറ്റർ ഉൾപ്പെടെയുള്ളവ ഇവിടെ സെറ്റ് ചെയ്യാവുന്നതാണ്. ബജറ്റ് ഫ്രണ്ട്ലിയായി, മനോഹാരിതയും സുഖസൗകര്യങ്ങളും ഇഴുകിച്ചേർത്തുകൊണ്ട് എങ്ങനെ ഒരു വീട് പണിയാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്.
Also Read :സാധാരണക്കാരനുള്ള വീട് ഇതാ റെഡി ,1200 സ്ക്വയർ ഫീറ്റിൽ ഒരു ഫുൾ വീട് 20 ലക്ഷം രൂപക്ക്