1250 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച 3 BHK മനോഹരമായ വീട് | 1250 Sqft 3 Bhk Home
1250 Sqft 3 Bhk Home : ഒരു വീട് എന്ന് പറയുമ്പോൾ നമുക്ക് എപ്പോഴും ഒരു പോസിറ്റീവ് എനർജി ലഭ്യമാക്കുന്ന രീതിയിൽ ആയിരിക്കണം നിർമ്മിക്കേണ്ടത്. ഏതു തിരക്കിൽ നിന്നും ടെൻഷനിൽ നിന്നും നമ്മെ സന്തോഷിപ്പിക്കുവാൻ പലപ്പോഴും പോസിറ്റീവ് എനർജി നിറഞ്ഞ വീടിന് സാധിക്കാറുണ്ട്. ഓരോ വീടുകളും അവയുടെ നിർമാണത്തിനുള്ള വ്യത്യസ്തത കൊണ്ട് കൂടുതൽ മേന്മയുള്ളതും ആയിത്തീരാറുണ്ട്. 5 സെന്റ് സ്ഥലത്ത് 1250 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടിന്റെ പ്ലാൻ ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.
മെയിൻ ഡോർ തുറന്നു ചെല്ലുമ്പോൾ ആദ്യം കാണുന്ന ലിവിങ് റൂമാണ്. പാർട്ടീഷൻ ഒന്നും ചെയ്തിട്ടില്ല. സിംപിൾ ആയ രീതിയിൽ ജിപ്സം വർക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. പുറമെ നിന്നും കാണുന്നതിനേക്കാൾ സൗകര്യം ഉള്ളിലേക്ക് കയറിയാൽ തോന്നും. ഈ വീടിനു മൂന്ന് ബെഡ്റൂം ആണുള്ളത്. ഒരു ബെഡ്റൂമിൽ മാത്രമാണ് അറ്റാച്ച്ഡ് ബാത്രൂം ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഹാളിനു സമീപമായി ഒരു കോമൺ ബാത്രൂം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണ കിച്ചൻ തന്നെയാണ് നിർമിച്ചിരിക്കുന്നത്. കബോർഡ് വർക്കായി അലുമിനിയം ഫാബ്രിക്കേഷൻ ആണ് ചെയ്തിരിക്കുന്നത്.
സിംഗിൾ കിച്ചൻ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒറ്റനിലയിലുള്ള ഈ വീടിന്റെ ടെറസിൽ പ്ലാസ്റ്ററിങ് ചെയ്തിട്ടുണ്ട്. കൂടാതെ മഴവെള്ളം സംഭരിക്കുന്നതിനുള്ള സംവിധാനം കൂടി ഈ വീടിന് സെറ്റ് ചെയ്യുന്നത്. വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ ചില വാസ്തുവഴികൾ പാലിക്കേണ്ടതുണ്ട്. സന്തോഷത്തോടെയും സമാധാനത്തോടും കൂടി സ്വസ്ഥമായി കഴിയാൻ ഒരിടം അതായിരിക്കണം വീട്. പകലത്തെ ടെൻഷനും അലച്ചിലുമൊക്കെ കഴിഞ്ഞു വീട്ടിലെത്തി സ്വസ്ഥമായി വിശ്രമിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വീടിനകത്ത് ഉപയോഗിക്കുന്ന ഫർണിച്ചറുകൾ, മറ്റ് അലങ്കാരവസ്തുക്കൾ എന്നിവ തെരഞ്ഞെടുക്കുമ്പോൾ കുറെക്കൂടി നിറങ്ങളുൾപ്പെടുത്താൻ ശ്രമിക്കാം.
കടുംനിറങ്ങളൊഴിവാക്കി ‘വാം’ ആയ നിറങ്ങൾക്ക് പ്രാധാന്യം നൽകാം. വീടിനകത്ത് മനോഹരമായി ലൈറ്റിംഗ് ചെയ്യുന്നതെല്ലാം ഉചിതം തന്നെ. എന്നാൽ പുറത്തുനിന്നുള്ള വെളിച്ചം വേണ്ടത്ര വീട്ടിനകത്തേക്ക് കിട്ടേണ്ടത് പ്രധാനമാണ്. വീടിനകത്ത് എപ്പോഴും തുണികളോ മറ്റ് സാധനങ്ങളോ അടുക്കും ചിട്ടയുമില്ലാതെ പരന്നും കൂടിയും കിടക്കുന്നത് വീട്ടിനകത്ത് ഇരിക്കാൻ തോന്നാത്ത മാനസികാവസ്ഥയിലേക്ക് നയിക്കും. അതിനാൽ വീടിനകം എപ്പോഴും ഒരുക്കി നല്ലതായി കൊണ്ടുനടക്കാൻ ശ്രദ്ധിക്കുക. ഇതിന് ഓർഗനൈസറുകളും ഷെൽഫുകളും മറ്റും നല്ലരീതിയിൽ ഉപയോഗിക്കാവുന്നതാണ്. ഇന്റീരിയർ ഉൾപ്പെടെ 24 ലക്ഷം രൂപയാണ് ഈ വീടിനു വന്നിരിക്കുന്ന ചിലവ്. പുറത്തെ ഗേറ്റ് തുടങ്ങിയ വർക്കുകൾക്കെല്ലാം കൂടി ചിലവായിരിക്കുന്നത് ഒരു ലക്ഷം രൂപയാണ്. 1250 Sqft 3 Bhk Home Video Credit : Nishas Dream World