പുഴയോരത്തെ ഒരു മോഡേൺ വീട്, പ്രകൃതിയോട് ഇണങ്ങിയ ബംഗ്ലാവ്
Contemporary House Plan:പ്രകൃതിയോട് ഇണങ്ങിയത് ആയിരിക്കണം, അതേസമയം പുതുമയിൽ യാതൊരു കോംപ്രമൈസും പാടില്ല, മോഡേൺ ഡിസൈൻ തന്നെ ആയിക്കോട്ടെ, വീട് ഒരു പുഴയോരത്ത് വെക്കാം.. എന്നിങ്ങനെ ഒരാളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ വീട് പണിയാൻ ആഗ്രഹങ്ങൾ ഏറെ ആയിരിക്കാം. ഈ ആഗ്രഹങ്ങൾ എല്ലാം സംയോജിപ്പിച്ചുകൊണ്ട് പണിത ഒരു വീടിന്റെ വിശേഷങ്ങൾ നോക്കാം.
ഒരു പുഴയോരത്ത് ആണ് ഈ വീട് രൂപകല്പന ചെയ്തിരിക്കുന്നത്. കാഴ്ചക്കാരുടെ കണ്ണിൽ അമ്പരപ്പ് പടർത്തുന്ന മോഡേൺ ഡിസൈനിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. അതേസമയം, പ്രകൃതിയോട് വളരെ ഇണങ്ങിയാണ് ഈ വീട് നിൽക്കുന്നത് എന്ന് അതിന്റെ ചുറ്റുപാടുമുള്ള കാഴ്ചകൾ പ്രകടമാക്കുന്നു. വീടിന്റെ മുൻവശത്തെ നീളൻ സ്റ്റെപ്പുകൾ തന്നെ പ്രത്യേകത നിറഞ്ഞ കാഴ്ചകൾക്ക് തുടക്കമിടുന്നു. വീടിന്റെ പല ചുവരുകളിലും വലിയ ഗ്ലാസ് വർക്കുകൾ ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.
വളരെ വിശാലമായ ബെഡ്റൂമിൽ, ടിവി സ്പേസ് ഒരുക്കിയിട്ടുണ്ട്. ഒരു വശം നിറഞ്ഞുനിൽക്കുന്ന വലിയ ഗ്ലാസ് വിന്ഡോ ആണ് ബെഡ്റൂമിന്റെ പ്രത്യേകത. സ്പേഷ്യസ് ആയിയാണ് ഹാളും മറ്റു റൂമുകളും എല്ലാം തന്നെ ഒരുക്കിയിരിക്കുന്നത്. കിച്ചണും വ്യത്യസ്തതകൾ നിറഞ്ഞതാണ്. ലഭ്യമായ എല്ലാ സ്പേസും ഉപയോഗപ്രദമായി ഫലപ്പെടുത്തിയിരിക്കുന്നു. ഇലക്ട്രിക്കൽ ചിമ്മിനി, ഓപ്പൺ ഷെൽഫ് എന്നിവ അടങ്ങുന്ന കിച്ചനിൽ, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ എന്നിവക്കും സ്ഥലം കണ്ടെത്തിയിരിക്കുന്നു.
ഫസ്റ്റ് ഫ്ലോറിലും രണ്ട് ബെഡ്റൂമുകൾ ഉൾപ്പെടുന്നു. വിശാലമായ ബാൽക്കണിയും ഫസ്റ്റ് ഫ്ലോറിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നു. ബാൽക്കണിയിൽ നിന്ന് നോക്കിയാൽ വീടിന്റെ മുഴുവൻ മുൻവശവും, ചുറ്റുമുള്ള പുഴയും പ്രകൃതി സൗന്ദര്യവും എല്ലാം ആസ്വദിക്കുന്ന തരത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒഴിവ് സമയങ്ങളിൽ വീട്ടുകാർക്ക് പ്രകൃതി ആസ്വദിച്ച് ഇവിടെ വിശ്രമിക്കാൻ സാധിക്കും. ഒരു കണ്ടമ്പററി സ്റ്റൈലിൽ ആണ് ഈ വീട് ഒരുക്കിയിരിക്കുന്നത്.
Also Read :വിശാലമായ ഒരു പരമ്പരാഗത തറവാട് വീട്, അകക്കാഴ്ചകൾ അമ്പരപ്പിക്കുന്നത്