സാധാരണക്കാരെ ,2 ലക്ഷം രൂപ ബജറ്റിൽ അറ്റാച്ച്ഡ് ബെഡ്റൂ ഉൾപ്പെടുന്ന ഒരു അടിപൊളി വീട് പണിയാം | 2 lacks low budget home Plan details
2 lacks low budget home Plan details :വീടില്ലാത്തവർക്ക് വീട് വെക്കാൻ സർക്കാർ നാല് ലക്ഷം രൂപ നൽകുന്നു!! ഇത് കേൾക്കുമ്പോൾ നാല് ലക്ഷം രൂപക്ക് ഒരു വീട് വെക്കാൻ സാധിക്കുമോ എന്നായിരിക്കും പലരും ചിന്തിച്ചു കാണുക. പലരും ഇത്രയും കാശ് കൈവശം ഉണ്ടായിട്ടും, ഈ ബജറ്റിൽ ഒരു വീട് സാധ്യമല്ല എന്ന് കരുതി ഇപ്പോഴും വാടകവീട്ടിൽ താമസിക്കുന്നവരും ഉണ്ടാകാം. ഇത്തരക്കാർക്ക് പ്രചോദനമായ ഒരു വീടാണ് ഇവിടെ പങ്കുവെക്കുന്നത്.
രണ്ട് ലക്ഷം രൂപക്കാണ് ഈ വീടിന്റെ പണി കഴിപ്പിച്ചിരിക്കുന്നത്. 300 സ്ക്വയർ ഫീറ്റ് ആണ് ഈ വീടിന്റെ വിസ്തീർണ്ണം. വീട്ടിൽ സിറ്റ്ഔട്ട്, ഒരു അറ്റാച്ച്ഡ് ബെഡ്റൂം, ഹാൾ (ലിവിങ് & ഡൈനിംഗ് സ്പേസ്), കിച്ചൻ, വർക്ക് ഏരിയ എന്നിവ ഉൾപ്പെടുന്നു. ഒരു ചെറിയ കുടുംബത്തിന് സന്തോഷകരമായും സമാധാനപരമായും ജീവിക്കാൻ സാധിക്കുന്ന പശ്ചാത്തലം ആണ് ഈ വീട് വാഗ്ദാനം ചെയ്യുന്നത്.
- Total Area Of Home :300 Sqft
- Total Budjet Of Home :2 Lakh Rupees
ഒരു ലിമിറ്റഡ് സ്പേസിൽ ഒതുങ്ങി നിൽക്കുന്ന ഒരു മനോഹര വീട്. മഹാഗണിയിൽ ആണ് വീടിന്റെ മുൻ വാതിൽ നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ മേൽക്കൂര സ്റ്റീൽ ചെയ്ത് ഷീറ്റ് വിരിച്ചിരിക്കുന്നു. വീടിന്റെ ലിവിങ് സ്പേസിലെ വാൾ ടെക്സ്ചർ വർക്ക് കൊണ്ട് മനോഹരമായ ഇരിക്കുന്നു. അതിഥികൾക്കും വീട്ടുകാർക്കും വിശ്രമിക്കാനും ഇരിക്കാനും ഉള്ള സ്പേസ് വാഗ്ദാനം ചെയ്യുന്നതിനൊപ്പം, ലിവിങ് സ്പേസിൽ ഒരു ടിവി സ്പേസും ഒരുക്കിയിട്ടുണ്ട്.
അത്യാവശ്യ ആഡംബരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം, ആവശ്യാനുസരണം ഉള്ള സുഖസൗകര്യങ്ങൾ ഈ വീട് താമസക്കാർക്ക് ലഭ്യമാക്കുന്നു. ലളിതവും മനോഹരവുമായ ഒരു വീട്, പോക്കറ്റിൽ ഒതുങ്ങുന്ന ബജറ്റിന് പണികഴിപ്പിക്കാൻ ആഗ്രഹമുള്ള ഏതൊരു സാധാരണ കുടുംബത്തിനും ഈ വീട് മാതൃകയാക്കാവുന്നതാണ്. എല്ലാ അർത്ഥത്തിലും ഈ വീടിനെ ഒരു ‘സ്വപ്നഭവനം’ എന്ന് തന്നെ വിശേഷിപ്പിക്കാം.
- Sitout
- Living | Dining Area
- Kitchen
- Bedroom
- work Area
- Bathroom
Also Read :16 ലക്ഷത്തിന് കടമില്ലാത്ത വീട്, സമാധാനമുണ്ട് :പണിയാം ഇങ്ങനെ മോഡേൺ ലോ ബഡ്ജറ്റ് ഭവനം