10 ലക്ഷം രൂപക്ക് എങ്ങനെ ഈ വീട് പണിയാം!! പ്ലാൻ ഉൾപ്പടെ നോക്കാം
low budget brick home plan: ലോൺ എടുത്തും കടം വാങ്ങിയും വീട് പണിയാതെ, കയ്യിൽ ഒതുങ്ങുന്ന കാശിന് മനോഹരവും സൗകര്യങ്ങളോടു കൂടിയതും ആയ ഒരു വീട് എങ്ങനെ പണിയാം എന്ന് ചിന്തിച്ചിരിക്കുന്നവർക്ക് അനുകരിക്കാൻ സാധിക്കുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. പൂർണ്ണമായും ഇഷ്ടിക കൊണ്ടാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.
ഇഷ്ടികയുടെ ഭംഗി വീടിന് മനോഹരമായ പുറം കാഴ്ചയും അകക്കാഴ്ചയും നൽകുന്നു. ഇഷ്ടിക കൊണ്ട് നിർമ്മിച്ചിരിക്കുന്നതിനാൽ തന്നെ, പ്ലാസ്റ്ററിംഗ് പെയിന്റിംഗ് എന്നിവ ഒന്നും ഈ വീടിന് ആവശ്യമായി വന്നിട്ടില്ല. ഇത് വീടിന്റെ ബഡ്ജറ്റ് കുറയ്ക്കുന്നു എന്ന് മാത്രമല്ല, വീടിന്റെ പൂർണ്ണതയെയും മനോഹാരിതയെയും ഒട്ടും തന്നെ ബാധിച്ചിട്ടുമില്ല. രണ്ട് ബെഡ്റൂമുകൾ അടങ്ങുന്ന ഈ വീടിന്റെ ആകെ വിസ്തീർണ്ണം 840 സ്ക്വയർ ഫീറ്റ് ആണ്.
- Plot – 10 cent
- Square Feet – 840
- Budget – 10 lakhs
- Bedrooms – 2
- Living area & Dining area
- Kitchen
10 സെന്റ് സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന ഈ വീടിന്റെ ആകെ ബഡ്ജറ്റ് വന്നിരിക്കുന്നത് പത്തുലക്ഷം രൂപയാണ്. സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, കിച്ചൻ എന്നിവയെല്ലാം ഈ വീട്ടിൽ ഉൾക്കൊള്ളുന്നു. വളരെ മനോഹരമായി ആണ് വീടിന്റെ ഉൾഭാഗം ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രകൃതിദത്തമായ വെളിച്ചവും കാറ്റും അകത്തേക്ക് പ്രവേശിക്കുന്ന തരത്തിലാണ് ബെഡ്റൂം ഒരുക്കിയിരിക്കുന്നത്.
Read Also: തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ മാറിനിൽക്കുന്ന തലയെടുപ്പ്!! അമ്പോ ഇതെന്തൊരു വീട്