400 വർഷം പഴക്കമുള്ള വീട്!! ഈ അത്ഭുത വീട് കാഴ്ചകൾ കാണാം, മോഹൻലാൽ സിനിമ ചിത്രീകരിച്ച വീടിന്റെ വിശേഷങ്ങൾ | 400 year old amazing traditional house

400 year old amazing traditional house :കാലം എത്ര മാറിയാലും, ജീവിതം എത്ര പുരോഗമിച്ചാലും ചില മനുഷ്യർക്ക് ചില കാര്യങ്ങൾ മാറ്റാൻ ഒട്ടും ഇഷ്ടം ഉണ്ടായേക്കില്ല. ഇത്തരത്തിൽ ഒന്നാണ് ജനിച്ച് വളർന്ന, കുട്ടിക്കാലം ചെലവഴിച്ച തറവാട് വീട്. ഇന്ന് ആളുകൾ കൂടുതൽ സുഖസൗകര്യങ്ങൾ തേടി പോകുന്നതിനാൽ, തറവാട് വീടുകൾ പൊളിച്ചുമാറ്റി അവിടെ പുതിയ കോൺക്രീറ്റ് വീടുകൾ സ്ഥാപിക്കുന്നത് ഒരു പതിവ് കാഴ്ചയാണ്.

എന്നാൽ, ഇക്കൂട്ടരിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുകയും തനിക്ക് എല്ലാകാലത്തും തന്റെ തറവാട് വീട്ടിൽ തന്നെ ജീവിക്കണമെന്ന ആഗ്രഹം കൊണ്ടും പഴയ പരമ്പരാഗത വീടിനെ അതെ സ്റ്റൈലും സൗന്ദര്യവും നിലനിർത്തിക്കൊണ്ട് നൂതന ആശയങ്ങളുടെ സഹായത്താൽ ഡിസൈൻ ചെയ്തു കൊണ്ട് സെറ്റ് ചെയ്ത ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. ഈ വീട് ഏകദേശം 400 വർഷത്തോളം പഴക്കം ഉണ്ട് എന്നാണ് പറയപ്പെടുന്നത്.

ഓട് മേഞ്ഞ ഒരു നാടൻ തറവാട് വീട്. കേടുപാടുകൾ സംഭവിച്ച ഭാഗങ്ങളും മറ്റും പുനർ നിർമ്മിച്ചിട്ടുണ്ട്. വീടിന്റെ നിലം ടൈൽ ചെയ്യുകയും, അടുക്കള ഉൾപ്പെടെയുള്ള ഭാഗങ്ങൾ നവീകരിക്കുകയും ചെയ്തിരിക്കുന്നു. അതേസമയം വീടിന്റെ അകക്കാഴ്ചകളിലും വീടിന്റെ പഴക്കവും പാരമ്പര്യവും നൽകുന്ന സൗന്ദര്യം ഉയർന്നുനിൽക്കുന്നു. വീട്ടിലെ ബെഡ്റൂമുകൾ എല്ലാം തന്നെ ട്രഡീഷണൽ ലുക്ക് നിലനിർത്തി പോരുന്നു.

ഇന്നത്തെ കാലത്ത് ഇത്തരമൊരു വീട് വളരെ വ്യത്യസ്തമായതിനാൽ തന്നെ നിരവധി സിനിമകളും സീരിയലുകളും ആൽബങ്ങളും എല്ലാം ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. മോഹൻലാൽ നായകനായി എത്തിയ ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’, കുഞ്ചാക്കോ ബോബൻ്റെ ‘അഞ്ചാം പാതിര’ തുടങ്ങിയ സിനിമകൾ ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. തീർച്ചയായും ഈ വീടിന്റെ പഴക്കം നൽകുന്ന സൗന്ദര്യം ഏതൊരു വ്യക്തിയെയും അവന്റെ കുട്ടിക്കാലത്തേക്ക് കൊണ്ടുപോകുകയും നൊസ്റ്റാൾജിക്ക് ഓർമ്മകൾ സമ്മാനിക്കുകയും ചെയ്യുന്നു.

Also Read :ചുവരുകൾ ഇല്ലാതെ ഒരു വീട് നിർമ്മിച്ചാലോ!! മനോഹരമായ ഒരു റിസോർട്ട് മോഡൽ ഹോം | Modern Eco friendly home

You might also like