3 സെന്റ് ഭൂമിയിൽ ഒരു കൊട്ടാരം പണിതപ്പോൾ!! ഇതുതന്നെയാണ് ഭൂമിയിലെ സ്വർഗം

2bhk low budget home design: വളരെ പരിമിതമായ സ്ഥലവും ബഡ്ജറ്റും ഉള്ളവർക്ക് നിർമ്മിക്കാൻ സാധിക്കുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. 3 സെന്റ് സ്ഥലത്ത് ആണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്. ലഭ്യമായ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. 800 ചതുരശ്ര അടി വരുന്ന വീട്ടിൽ, രണ്ട് ബെഡ്റൂമുകൾ ഉൾക്കൊള്ളുന്നു. വളരെ മനോഹരമായിയാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.

വീടിന് സിറ്റൗട്ട് ഒന്നും തന്നെ നൽകിയിട്ടില്ല. അത്രയും സ്പേസ് കൂടി വീടിന്റെ അകത്തേക്ക് ഉപയോഗിച്ചിരിക്കുന്നു. മെയിൻ ഡോർ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ, വലിയ ഒരു ഹാളിലാണ് എത്തിച്ചേരുക. അതിഥികളെ സൽക്കരിക്കാനും വീട്ടുകാർക്ക് വിശ്രമിക്കാനും ആവശ്യമായ ഇടം ഇവിടെ ലഭ്യമാണ്. ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും വിശാലമായ ഹാളിൽ മനോഹരമായി സെറ്റ് ചെയ്തിരിക്കുന്നു.

Details of Home
Plot – 3 cent
Total area of home – 800 sqft
Total bedrooms in home – 2
Hall
Kitchen
Low budget home

രണ്ട് ബെഡ്റൂമുകൾ ആണ് വീട്ടിൽ ഉൾക്കൊള്ളുന്നത്. ഹാളിൽനിന്ന് കോമൺ ടോയ്ലറ്റ് ആണ് നൽകിയിരിക്കുന്നത്. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു അടുക്കളയും സെറ്റ് ചെയ്തിട്ടുണ്ട്. ഒരു സ്റ്റെയർകേസ് നൽകി, മുകളിലെ ഭാഗത്ത് ഒരു കട്ടിൽ ഇടാനുള്ള സ്പേസ് സെറ്റ് ചെയ്തിരിക്കുന്നു. വീട്ടിൽ ലഭ്യമായ ഇടം എല്ലാം, കുടുംബത്തിന്റെ സൗകര്യാർത്ഥം പ്രയോജനപ്പെടുന്ന രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. തീർച്ചയായും ഈ വീട് ഒരു ചെറിയ കുടുംബത്തിന് മാതൃകയാക്കാവുന്നതാണ്.

Read Also: 1600 സ്ക്വയർ ഫീറ്റിന്റെ ഒരു മനോഹര വീട്

You might also like