ഒരു കൊച്ചു കുടുംബത്തിന്റെ കൊട്ടാരം!! 600 സ്ക്വയർ ഫീറ്റിൽ അമ്പരപ്പിക്കുന്ന പ്ലാൻ

600 sqft tiny house design: ഒരു ചെറിയ കുടുംബത്തിന് അനുയോജ്യമായ ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. 4 സെന്റ് സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന, 600 ചതുരശ്ര അടി വരുന്ന വീട് ആണ് ഇത്. സെമി കണ്ടമ്പററി ഡിസൈനിൽ ആണ് ഈ വീടിന്റെ എലിവേഷൻ ചെയ്തിരിക്കുന്നത്. വളരെ കുറഞ്ഞ സ്പേസിൽ ഉള്ള ഒരു സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. എന്നാൽ, വീടിന്റെ അകത്ത് ഓരോ ഇടവും വളരെ വിശാലമായി തന്നെ ഒരുക്കിയിരിക്കുന്നു.

മെയിൻ ഡോർ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ, ആദ്യം എത്തിച്ചേരുക ഒരു സിറ്റിംഗ് ഏരിയയിലാണ്. ഇതിനോട് ചേർന്ന് ഡൈനിങ് ഏരിയ ഒരുക്കിയിരിക്കുന്നു. വളരെ വിശാലമായി ആണ് ഈ ഏരിയകൾ സെറ്റ് ചെയ്തിരിക്കുന്നത്. ബാത്റൂം അറ്റാച്ചഡ് ആയ വലിയ ബെഡ്റൂമുകൾ ഈ വീട് ഉൾക്കൊള്ളുന്നു. ഇത് കുടുംബത്തിന്റെ സൗകര്യത്തിനും സ്വകാര്യതക്കും സഹായകരമാകുന്നു.

Details of Home
Plot – 4 cent
Total area of home – 600 sqft
Total bedrooms in home – 2
Sitout
Living Area
Dining Area
Kitchen

അടുക്കളയും അതിനോട് ചേർന്ന് ഒരു വർക്ക് ഏരിയയും വീട്ടിൽ ഒരുക്കിയിട്ടുണ്ട്. 600 സ്ക്വയർ ഫീറ്റ് വരുന്ന സ്ഥലം, പരമാവധി പ്രയോജനപ്പെടുത്തിയാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ആഡംബരത്തിന് പ്രാധാന്യം നൽകുന്നതിന് പകരം, കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന ഒരു ലളിതമായ വീട്. തീർച്ചയായും ഇന്നത്തെ കാലത്തും ഇത്തരം വീടുകൾ പ്രമോട്ട് ചെയ്യേണ്ടതുണ്ട്.

Read Also: ആമസോണിൽ നിന്ന് ഇനി സ്വന്തമായി വീടും വാങ്ങാം!! അതും വമ്പിച്ച ഓഫറിൽ

You might also like