വ്യത്യസ്തമായ ഒരു ‘A’ വീട്, ഓപ്പൺ കിച്ചനൊപ്പം ഓപ്പൺ ബെഡ്‌റൂമും, സൂപ്പർ പ്ലാൻ നോക്കാം

Beautiful A frame house design: വളരെ വ്യത്യസ്തമായ ഡിസൈനിൽ പണികഴിപ്പിച്ചിരിക്കുന്ന മനോഹരമായ ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. ‘A’ ഷേപ്പിൽ ആണ് ഈ വീടിന്റെ റൂഫ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇത് പ്രഥമ ദൃഷ്ടിയിൽ തന്നെ വീടിനെ വ്യത്യസ്തമാക്കുന്നു. 1400 ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ വീട്ടിൽ മൂന്ന് ബെഡ്റൂമുകൾ ഉൾക്കൊള്ളുന്നു. വീടിന്റെ ആകെ ബഡ്ജറ്റ് ഉൾപ്പെടെയുള്ള മുഴുവൻ വിശേഷങ്ങൾ നോക്കാം. 

ചെറിയൊരു സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ഹാളിൽ എത്തിച്ചേരും. ഇവിടെ പാർട്ടീഷനുകൾ ഒന്നും തന്നെ ഇല്ലാതെ, ലിവിങ് ഏരിയയും ഡൈനിങ് സ്പേസും എല്ലാം സെറ്റ് ചെയ്തിരിക്കുന്നു. ഡൈനിംഗ് സ്പേസിനോട് ചേർന്നു തന്നെ ഒരു ഓപ്പൺ കിച്ചൻ സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് ബാത്റൂം അറ്റാച്ച്ഡ് ബെഡ്റൂമുകൾ ഉൾപ്പെടുന്നു. മുകളിലെ നിലയിൽ, 

  • Details of Home
  • Total area of home – 1400 sqft
  • Total bedrooms in home – 3 (includes an open bedroom)
  • Hall (Living & Dining space)
  • Open Kitchen
  • Beautiful ‘A’ frame house

ഒരു ഓപ്പൺ ബെഡ്റൂം സെറ്റ് ചെയ്തിരിക്കുന്നു. ഇത് വ്യത്യസ്തവും, അതേസമയം വിശാലതയും സൗകര്യവും എല്ലാം വാഗ്ദാനം ചെയ്യുന്നു. ഈ വീടിന്റെ നിർമ്മാണ ചെലവ് വന്നിരിക്കുന്നത് 17 ലക്ഷം രൂപയാണ്. ആകെ മൊത്തം ലാൻഡ്സ്കേപ്പിംഗ് ഉൾപ്പെടെ ചെയ്ത് വന്നപ്പോൾ, മുഴുവൻ ബഡ്ജറ്റ് ആയിരിക്കുന്നത് 27 ലക്ഷം രൂപയാണ്. മനോഹരവും ചെറുതും വ്യത്യസ്തവുമായ വീടുകൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഈ ഡിസൈൻ മാതൃകയാക്കാവുന്നതാണ്. 

Read Also: 10 ലക്ഷം രൂപക്ക് നിർമ്മിക്കാൻ സാധ്യമായ ഒരു കിടിലൻ 2bhk ഹോം

House DesignStylish HomesTrending Home in kerala
Comments (0)
Add Comment