മനോഹരമായ ഇരുനില വീട്, 3 അടുക്കള ഉൾപ്പെടുന്ന കിടിലൻ പ്ലാൻ

Beautiful design home interior: കാണാൻ നല്ല ഭംഗിയുള്ള, എല്ലാ സുഖ സൗകര്യങ്ങളോടും കൂടിയ ഒരു ഇരുനില വീടിന്റെ വിശേഷം ആണ് ഇവിടെ പങ്കുവെക്കുന്നത്. കോമ്പൗണ്ട് വാൾ മുതൽ, ലാൻഡ്സ്കേപ്പ് ഉൾപ്പെടെ എല്ലാം വളരെ മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്നു. വീടിന്റെ മുൻവശം പോലെ തന്നെ ഇന്റീരിയർ വർക്കുകളും വളരെ മനോഹരമായിയാണ് ചെയ്തിരിക്കുന്നത്. വീടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം. 

വിശാലമായ സിറ്റൗട്ട് ഏരിയ ആണ് വീടിന് നൽകിയിരിക്കുന്നത്. ഇതിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ഫോർമൽ ലിവിങ് ഏരിയ കാണാം. ചെറിയ ഒരു പാർട്ടീഷൻ നൽകിക്കൊണ്ട്, കുടുംബങ്ങൾക്ക് സ്വകാര്യത ഉറപ്പാക്കി കൊണ്ടുള്ള ലിവിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. സ്റ്റെയർകേസിന് ചുവടെയുള്ള ഭാഗത്തായി ഫാമിലി ലിവിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. ഇവിടെയാണ് ടിവി യൂണിറ്റും സജ്ജീകരിച്ചിരിക്കുന്നത്. 

കുടുബ അംഗങ്ങൾക്കും അതിഥികൾക്കും എല്ലാവർക്കും ഒരുമിച്ച് ഒത്തുകൂടാൻ ആവശ്യമായ സ്ഥലം വാഗ്ദാനം ചെയ്യുന്നതാണ് ഡൈനിങ് ഏരിയ ഉൾക്കൊള്ളുന്ന ഹാൾ. കിച്ചൻ സെറ്റ് ചെയ്തിരിക്കുന്നത് വളരെ വ്യത്യസ്തമായി ആണ്. ആദ്യം മനോഹരമായ ഒരു ഓപ്പൺ ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. ഇത് മോഡേൺ അനുഭവം പ്രകടമാക്കുമ്പോൾ, അതിനോട് ചേർന്ന് തന്നെ വിശാലമായ ഒരു കിച്ചൻ ഏരിയ ഒരുക്കിയിട്ടുണ്ട്. 

ഇത് കൂടാതെ ഒരു വർക്ക് ഏരിയ കൂടി സജ്ജീകരിച്ചിരിക്കുന്നു. നാല് ബെഡ്റൂമുകളാണ് ഈ വീട്ടിൽ ഉൾപ്പെടുന്നത്. മാസ്റ്റർ ബെഡ്റൂമും ചിൽഡ്രൻ ബെഡ്റൂമും ഗ്രൗണ്ട് ഫ്ലോറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒരു പ്രയർ റൂമും ഗ്രൗണ്ട് ഫ്ലോറിൽ ഉണ്ട്. ഹാളിൽ ഒരു കോമൺ ടോയ്ലറ്റ് നൽകിയിട്ടുണ്ട്. ഒരു വലിയ കുടുംബത്തിന് ആവശ്യമായ എല്ലാ സുഖസൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന രീതിയിലാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. 

Read Also: കുളക്കടവ് ഉൾപ്പെടെയുള്ള ഒരു വെറൈറ്റി ഡിസൈൻ

House DesignLuxuary HomesModern House
Comments (0)
Add Comment