വീടല്ല ഇതാണ് കൊട്ടാരം,ബോച്ചെയുടെ വീട് കണ്ടിട്ടുണ്ടോ!! ആഡംബര വീടിന്റെ സൂപ്പർ കാഴ്ചകൾ

Boby Chemmanur’s Home:മലയാളികൾക്ക് വളരെ പരിചിതനായ വ്യക്തിയാണ് ബോബി ചെമ്മണ്ണൂർ. വ്യവസായിയായ ബോബി ചെമ്മണ്ണൂർ, ഒരു വ്യവസായി എന്ന നിലക്ക് അപ്പുറം സാമൂഹിക പ്രവർത്തനങ്ങളിലൂടെയും ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. അതേസമയം തന്റെ സ്വകാര്യ കാര്യങ്ങൾ അധികം റിവീൽ ചെയ്യാൻ ബോബി ചെമ്മണ്ണൂർ സമയം കണ്ടെത്താറില്ല. ഇന്ന് ബോബി ചെമ്മണ്ണൂരിന്റെ വീടിന്റെ വിശേഷങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്.

ബോബി ചെമ്മണ്ണൂരിന്റെ ഒരു ലക്ഷ്വറി വീടിന്റെ വിശേഷങ്ങൾ നോക്കാം. വലിയ കവാടത്തിലൂടെ വീടിന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ആദ്യം എത്തുക ഒരു ലിവിങ് ഏരിയയിൽ ആണ്. അതിഥികളെ സൽക്കരിക്കുന്നതിന് വേണ്ടി മനോഹരമായ സോഫ സെറ്റ് കൊണ്ട് ഇവിടം അലങ്കരിച്ചിരിക്കുന്നു. അടുത്തതായി ഡൈനിങ് സ്പെയ്സ് ആണ്. വളരെ വിശാലമായി ആണ് ഈ സ്ഥലം ഡിസൈൻ ചെയ്തിരിക്കുന്നത്.

ഡൈനിങ് ഏരിയയിൽ കുടുംബസമേതം ഭക്ഷണം കഴിക്കുക എന്നതിനപ്പുറം, ഒരു പാർട്ടി നടത്താൻ തക്കവിധമാണ് ഈ സ്ഥലം ഡിസൈൻ ചെയ്തിരിക്കുന്നത്. ധാരാളം കസേരകളും മറ്റും ഡൈനിങ് ഏരിയക്ക് സമീപം നിരത്തിയിട്ടിരിക്കുന്നതായി കാണാം. നാല് ബെഡ്റൂമുകൾ ആണ് ഈ വീട്ടിൽ ഉൾപ്പെട്ടിരിക്കുന്നത്. രണ്ട് ബെഡ്റൂമുകൾ ഫാമിലിക്ക് അനുയോജ്യമായി ഒരുക്കിയപ്പോൾ, ഒരു ബെഡ്റൂം അതിഥികൾക്കും സുഹൃത്തുക്കൾക്കും തങ്ങുന്നതിനു വേണ്ടിയാണ് സെറ്റ് ചെയ്തിരിക്കുന്നത്.

ബോബി ചെമ്മണ്ണൂരിന്റെ ബെഡ്റൂം ആണ് വീടിന്റെ ഹൈലൈറ്റ്. ഒരു ലക്ഷ്വറി 2bhk റൂമിന്റെ ഡിസൈനിൽ ആണ് ബോച്ചയുടെ ബെഡ്റൂം ഒരുക്കിയിരിക്കുന്നത്. വിശാലമായ ഇടക്ക് വിശ്രമിക്കാനുള്ള ഇടത്തിനു പുറമേ, സുഖസൗകര്യങ്ങളോടുകൂടിയ ബാത്റൂം ഉൾപ്പെടുത്തിയിരിക്കുന്നു. വീട്ടിൽ മനോഹരമായ വിശാലമായ ഒരു കിച്ചനും ഡിസൈൻ ചെയ്തിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിന്റെ ലക്ഷ്വറി വീടിന്റെ കൂടുതൽ കാഴ്ചകൾ കാണാം

Also Read :10 ലക്ഷം രൂപക്ക് പണിയാം രണ്ടുബെഡ്റൂം വീട് ,ചുരുങ്ങിയ ചെലവിലൊരു കോൺക്രീറ്റ് വീട്

You might also like
Exit mobile version