1300 സ്ക്വയർ ഫീറ്റിൽ ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ഹോം!! ഇന്റീരിയർ വർക്കും – ഫർണിച്ചറുകളും ഉൾപ്പെടെ വരുന്ന തുക
Budget friendly home design: ബഡ്ജറ്റ് ഫ്രണ്ട്ലി വീട് ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാവുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. ലളിതവും സുന്ദരവും ആയ എക്സ്റ്റീരിയർ – ഇന്റീരിയർ വർക്കുകൾ ചെയ്തുകൊണ്ട്, എല്ലാ സുഖസൗകര്യങ്ങളോടും കൂടിയ ഒരു വീടാണ് ഇത്. 10 സെന്റ് പ്ലോട്ടിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. 1300 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം വരുന്ന ഈ വീട്ടിൽ,
രണ്ട് ബെഡ്റൂമുകൾ ഉൾപ്പെടുന്നു. മിനിമം സ്പെയ്സിൽ ആണ് വീടിന്റെ സിറ്റ് ഔട്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. മെയിൻ ഡോർ കടന്ന് അകത്തേക്ക് കടന്നു ചെല്ലുമ്പോൾ, ആദ്യം ദൃശ്യമാവുക ഡൈനിങ് ഏരിയയാണ്. വലതുഭാഗത്തായി, ലിവിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. ലിവിങ് ഏരിയയും, ഡൈനിങ് ഏരിയയും കൃത്യമായ വേർതിരിവോടെ ഒരു ഹാളിൽ ഒരുക്കിയിരിക്കുന്നു.
- Plot – 10 cent
- Square Feet – 1300
- Budget – 24 lakhs
- Bedrooms – 2
രണ്ട് ബെഡ്റൂമുകളും അത്യാവശ്യം സ്പേഷ്യസ് ആയി ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. മതിയായ സ്റ്റോറേജ് ഏരിയകൾ ഉൾപ്പെടുത്തിക്കൊണ്ട് കിച്ചൻ ഡിസൈൻ ചെയ്തിരിക്കുന്നു. രണ്ട് ബെഡ്റൂമുകൾ ഉൾപ്പെടുന്ന, 1300 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം വരുന്ന, ഈ ഒറ്റ നില വീടിന്റെ, നിർമ്മാണ ചെലവും ഇന്റീരിയർ വർക്കുകളും ഫർണിച്ചറും എല്ലാം ഉൾപ്പെടെ 24 ലക്ഷം രൂപയാണ് ചെലവ് വന്നിരിക്കുന്നത്.
Read Also: കുറഞ്ഞ ചെലവിൽ മനോഹരമായ ഒരു ഇരുനില വീട്