Budget friendly 950 sqft contemporary house plan: ഒരു കൊച്ചു വീട് നിർമ്മിക്കാൻ ആഗ്രഹം മനസ്സിൽ വച്ചുപുലർത്തുന്നവർക്ക് മാതൃകയാക്കാവുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. 950 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ചിരിക്കുന്ന രണ്ട് ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഒറ്റനില വീടാണ് ഇത്. 5 സെന്റ് സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.
ഓപ്പൺ സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. മുൻവശത്തെ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ഹാളിൽ എത്തിച്ചേരും. ഇവിടെ ലിവിങ് സ്പേസും ഡൈനിങ് ഏരിയയും മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്നു. അതിഥികളെ സൽക്കരിക്കാനും, വീട്ടുകാർക്ക് ഒഴിവ് സമയങ്ങൾ ചെലവഴിക്കാനും മതിയായ സ്‌പേസ് ഇവിടം വാഗ്ദാനം ചെയ്യുന്നു. രണ്ട് ബെഡ്റൂമുകൾ ആണ് ഈ വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
- Details of Home
- Plot – 5 cent
- Total area of home – 950 sqft
- Budget of home – 20 lakhs
- Total bedrooms in home – 2
- Single storey home
- Contemporary house
ഒരു ബെഡ്റൂം ബാത്റൂം അറ്റാച്ചഡ് ആണ്. ഹാളിൽ ഒരു കോമൺ ടോയ്ലറ്റും നൽകിയിട്ടുണ്ട്. മനോഹരവും അതുപോലെ വിശാലവുമായി കിച്ചൻ ഒരുക്കിയിരിക്കുന്നു. 950 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന ഈ കൊച്ചുമനോഹര വീടിന്റെ ആകെ നിർമ്മാണ ചെലവ് വന്നിരിക്കുന്നത് 20 ലക്ഷം രൂപയാണ്. മനോഹരമായ ഇന്റീരിയർ ഡിസൈനും എക്സ്റ്റീരിയർ ലുക്കും ഉള്ള ഈ വീട് സാധാരണക്കാർക്ക് അനുയോജ്യമായതാണ്. വീഡിയോ കാണാം
Read Also: 11 ലക്ഷം രൂപക്ക് ഇനി ഒരു വീട് പണിയാം