12.5 ലക്ഷം രൂപയ്ക്ക് ആരും കൊതിച്ചുപോകുന്ന ഒരു വീട് പണിയാം

Budget friendly home:ഇന്ന് ഒരു സാധാരണ വീട് പണിയുക എന്നത് തന്നെ വളരെയധികം ചെലവ് വരുന്ന കാര്യമാണ്. 20 ലക്ഷം രൂപയൊക്കെയാണ് ഒരു കുടുംബത്തിന് കഴിയാവുന്ന മിനിമം വീടിന് എസ്റ്റിമേറ്റ് ചെയ്യുന്ന തുക. എന്നാൽ, 12.5 ലക്ഷം രൂപയ്ക്ക് പണികഴിപ്പിച്ച ഒരു മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെക്കുന്നത്. ഇത് ബഡ്ജറ്റ് ഫ്രണ്ട്ലി വീട് ആഗ്രഹിക്കുന്ന ആളുകൾക്ക് ഉപകാരപ്പെടും.

800 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഒരു ബോക്സ് ടൈപ് എലിവേഷൻ ആണ് വീടിന് നൽകിയിരിക്കുന്നത്. ഇത് വീടിന് ഒരു മോഡേൺ ടച്ച് നൽകുന്നു. വീടിന്റെ കളർ കോമ്പിനേഷൻ, വീടിന്റെ പുറത്തുനിന്നുള്ള കാഴ്ചയുടെ ഭംഗി വർദ്ധിപ്പിക്കുന്നു. വളരെ മനോഹരമായി തന്നെ വീടിന്റെ മുറ്റവും, പരിസരവും ക്രമീകരിച്ചിരിക്കുന്നത് വീടിന്റെ ആകെമൊത്തമുള്ള ഭംഗി വർദ്ധിപ്പിക്കുന്നു.

12.5 ലക്ഷം രൂപക്കാണ് വീടിന്റെ പണി കഴിപ്പിച്ചിരിക്കുന്നത് എങ്കിലും, ക്വാളിറ്റിയിൽ വിത്തുടർന്ന യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. അതേസമയം, തന്റെ കുടുംബത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാണ് അദ്ദേഹത്തിന് അദ്ദേഹം ആഗ്രഹിച്ച ബജറ്റിൽ വീട് നിർമ്മാണം ഒതുക്കാൻ സാധിച്ചിരിക്കുന്നത്. നാലോ അഞ്ചോ അംഗങ്ങൾ ഉള്ള ഒരു കുടുംബത്തിന് സുഖമായി ഈ വീട്ടിൽ വസിക്കാം.

രണ്ട് ബെഡ്റൂമുകൾ ആണ് ഈ വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ടോയ്ലറ്റ്, ഹാൾ, കിച്ചൻ എന്നിവയെല്ലാം വീട്ടിൽ അടങ്ങിയിരിക്കുന്നു. വളരെ മനോഹരമായി നിർമിച്ചതിനാൽ തന്നെ, ഈ കൊച്ചു വീട് ഓരോ കാഴ്ചക്കാരനെയും ആകർഷിക്കുന്നു. വീടിന്റെ എക്സ്റ്റീരിയർ വർക്കുകൾ പോലെ തന്നെ, ഇന്റീരിയർ വർക്കുകളും വളരെ മനോഹരമായി തന്നെ ഒരുക്കാൻ വീട്ടുടമ പ്രത്യേകം ശ്രദ്ധ പുലർത്തിയിട്ടുണ്ട്. ഒരു കൊച്ചു കുടുംബത്തിന്റെ സ്വപ്നസാക്ഷാത്കാരമായി ഈ വീടിനെ കാണാം.

Also Read :16 ലക്ഷത്തിന് കടമില്ലാത്ത വീട്, സമാധാനമുണ്ട് :പണിയാം ഇങ്ങനെ മോഡേൺ ലോ ബഡ്ജറ്റ് ഭവനം

You might also like