Budjet Friendly Home Plans:മിനിമൽ ഡിസൈനിൽ നിർമ്മിച്ചിരിക്കുന്ന മനോഹരമായ ഒരു ഒറ്റനില വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. 1129 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. അറ്റാച്ച്ഡ് ബാത്ത്റൂമുകളോട് കൂടിയ രണ്ട് ബെഡ്റൂമുകൾ ഈ വീട്ടിൽ ഉൾക്കൊള്ളുന്നു.
നീളമേറിയ വരാന്ത രൂപത്തിലുള്ള സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. വീടിന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ആദ്യം എത്തിച്ചേരുക ലിവിങ് ഏരിയയിൽ ആണ്. ഇതിനോട് അടുത്ത് ഡൈനിങ് ഏരിയയും സെറ്റ് ചെയ്തിരിക്കുന്നു. ലഭ്യമായ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടാണ് ഓരോ ഇടവും ഡിസൈൻ ചെയ്തിരിക്കുന്നത്.
- Square Feet – 1129
- Budget – 17.5 lakhs
- Bedrooms – 2
- Living & Dining Area
- Office Room
- Kitchen
വിശാലമായ 2 ബെഡ്റൂമുകൾക്ക് പുറമെ, ഓഫീസ് റൂം സെറ്റ് ചെയ്തിട്ടുണ്ട്. വർക്ക് ഫ്രം ഹോം ചെയ്യുന്ന ആളുകൾക്ക് ഇത് വളരെയധികം പ്രയോജനപ്രദമാണ്. 17.5 ലക്ഷം രൂപയാണ് ഈ വീടിന്റെ ആകെ നിർമ്മാണ ബഡ്ജറ്റ് വന്നിരിക്കുന്നത്.
- Designer: KV Muraleedharan
- Building Designers,Chelari AM Towers
- Chelari,Thenjippalam(PO),Malappuram (Dt)
- Phone: 04942400202,Mob: 9895018990
- Whatsapp: +91 89 43 154034
1129 സ്ക്വയർ ഫീറ്റിൽ ഇത്രയും സുഖസൗകര്യങ്ങളോട് കൂടിയ മനോഹരമായ ഒരു വീട് ഈ ബഡ്ജറ്റിൽ നിർമ്മിക്കുക എന്നത്, ഇന്നത്തെ കാലത്ത് ബഡ്ജറ്റ് ഫ്രണ്ട്ലി ആയി തന്നെ കണക്കാക്കാം.
Also Read :ചുവരുകൾ ഇല്ലാതെ ഒരു വീട് നിർമ്മിച്ചാലോ!! മനോഹരമായ ഒരു റിസോർട്ട് മോഡൽ ഹോം | Modern Eco friendly home