Budjet Friendly Homes:സാധാരണക്കാരായ മനുഷ്യരുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരിക്കാം, തന്റെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു വീട് നിർമ്മിക്കുക എന്നത്. ഈ ആഗ്രഹം ഉള്ളവർക്ക് അനുയോജ്യമായ ഒരു വീടാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. മനോഹരവും, സുഖസൗകര്യങ്ങളും ഇണങ്ങി ചേർന്ന ഒരു വീടാണ് ഈ 4.5 സെന്റ് സ്ഥലത്ത് പണി കഴിപ്പിച്ചിരിക്കുന്നത്.
900 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. അറ്റാച്ച്ഡ് ടോയ്ലറ്റോടു കൂടിയ രണ്ട് ബെഡ്റൂമുകൾ അടങ്ങിയ ഈ വീട്, സൗകര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും വരുന്നില്ല. വളരെ മനോഹരമായ എക്സ്റ്റീരിയർ വർക്കുകളും ഇന്റീരിയർ വർക്കുകളും ഉൾപ്പെടുത്തിയതിനാൽ തന്നെ വീടിന്റെ സൗന്ദര്യത്തിലും പോരായ്മകൾ. എന്നാൽ ഈ വീട് നിർമ്മിക്കുന്നതിനായി ചെലവഴിച്ചിരിക്കുന്ന തുകയാണ് ഇതിന്റെ ഹൈലൈറ്റ്.
12.5 ലക്ഷം രൂപയാണ് ഈ വീടിന്റെ ആകെ നിർമ്മാണ ചെലവ്. ഈ വീട്ടിൽ രണ്ട് അറ്റാച്ച്ഡ് ബെഡ്റൂമുകളും, ഒരു കോമൺ ബാത്റൂം, ഒരു ചെറിയ ലിവിങ് സ്പേസ്, ഒരു ഡൈനിങ് ഹാൾ, കിച്ചൻ എന്നിവ എല്ലാം ഉൾപ്പെടുന്നു. ഒരു കുടുംബത്തിന് സന്തോഷകരമായും സുഖസൗകര്യങ്ങളോടുകൂടിയും ജീവിക്കാൻ കഴിയുന്ന ഒരു വസതിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വീടിന്റെ നിർമ്മാണത്തിൽ നൂതന ആശയങ്ങൾ ആണ് ഉപയോഗിച്ചിരിക്കുന്നത്.
എൻവി ആർക്കിടെക്സ് ആണ് ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ എവിടെ വേണമെങ്കിലും ഈ വീട് ഈ ബഡ്ജറ്റിന് നിർമ്മിച്ചു നൽകാം എന്നാണ് ഇവരുടെ വാഗ്ദാനം. വീടിന്റെ ഉടമയും ബഡ്ജറ്റിന്റെ കാര്യത്തിലും വീടിന്റെ നിർമ്മാണത്തിലും വളരെയധികം സന്തുഷ്ടരാണ്. ഒരു സാധാരണ കുടുംബത്തിന് അവരുടെ ബഡ്ജറ്റിന് അനുയോജ്യമായ വീട് നിർമ്മിക്കാൻ സാധിക്കും എന്നതിന്റെ തെളിവാണ് ഇത്.
- NV ARCHITECTS
- Malappuram
- Architect : Ar. Vishnu ak
- Mob: 9037241073
Also Read :16 ലക്ഷത്തിന് കടമില്ലാത്ത വീട്, സമാധാനമുണ്ട് :പണിയാം ഇങ്ങനെ മോഡേൺ ലോ ബഡ്ജറ്റ് ഭവനം