രണ്ടര സെന്റ് സ്ഥലത്ത് ഒരു ആഡംബര വസതി, ഇതൊരു ഗംഭീര പ്ലാൻ തന്നെ

Home design for 2 cent plot: നമ്മുടെ ആഗ്രഹത്തിന് അനുസരിച്ച് ഒരു വീട് പണിയാൻ സ്ഥലപരിമിതി ഒരു പ്രശ്നമാണ് എന്ന ആശങ്ക ഉള്ളവർക്ക്, പ്രചോദനം നൽകുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. ആകെ വരുന്ന 3.7 സെന്റ് പ്ലോട്ടിൽ, രണ്ട് സെന്റ് സ്ഥലം മാത്രം ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന മനോഹരമായ ഒരു വീടാണ് ഇത്. കണ്ടാൽ ഒരു ആഡംബര വീട് ആണെന്ന് തന്നെ അനുഭവപ്പെടുത്തുന്ന, 

മനോഹരവും സുഖസൗകര്യങ്ങളും ഒത്തുചേർന്ന ഒരു വീട്. 1400 ചതുരശ്ര അടിയിൽ ആണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. ലഭ്യമായ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ ആദ്യം എത്തിച്ചേരുക വിശാലമായ ഒരു ഹാളിൽ ആണ്. ഇവിടെ ലിവിങ് ഏരിയയും, ടിവി യൂണിറ്റും സജ്ജീകരിച്ചിരിക്കുന്നു. ലിവിങ് ഏരിയയോട് ചേർന്ന് തന്നെ,

  • Details of Home
  • Plot – 3.7 cent (2 cent used for home)
  • Total area of home – 1400 Square Feet
  • Total bedrooms in home – 2
  • Hall (Living & Dining space)
  • Kitchen

ഡൈനിങ് സ്‌പേസും ഒരുക്കിയിരിക്കുന്നു. രണ്ട് ബെഡ്റൂമുകൾ ആണ് വീട്ടിൽ ഉൾപ്പെടുന്നത്. അവയിൽ ഒന്ന് ഗ്രൗണ്ട് ഫ്ലോറിലും ഒന്ന് ഫസ്റ്റ് ഫ്ലോറിലും നൽകിയിരിക്കുന്നു. ബെഡ്റൂമുകൾ എല്ലാം തന്നെ വിശാലമായി ഡിസൈൻ ചെയ്തിരിക്കുന്നു. സ്റ്റോറേജ് ഏരിയകൾ ഉൾപ്പെടുത്തിക്കൊണ്ടുതന്നെ കിച്ചൻ സൗകര്യപൂർവ്വം സെറ്റ് ചെയ്തിരിക്കുന്നു. ഫസ്റ്റ് ഫ്ലോറിലെ ലഭ്യമായ സ്പേസിൽ ഒരു ഓഫീസ് സെറ്റപ്പും ഒരുക്കിയിട്ടുണ്ട്. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാം

Read More: കുറഞ്ഞ ചെലവിൽ ഒരു ഗംഭീര വീട്!! വലുപ്പം കുറവെങ്കിലും സൗകര്യം ആഡംബരം

Low Budjet HouseModern HouseTrending Home in kerala
Comments (0)
Add Comment