House Plans Kerala :കുടുംബത്തിന് ആവശ്യമായ സുഖസൗകര്യങ്ങളും കാണാനുള്ള ഭംഗിയും കൂട്ടിക്കലർത്തിക്കൊണ്ട് മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്ന ഒരു ഒറ്റനില വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. 1450 സ്ക്വയർ ഫീറ്റ് വിസ്തൃതി വരുന്ന വീട്ടിൽ, അറ്റാച്ച്ഡ് ബാത്റൂമുകൾ അടങ്ങുന്ന മൂന്ന് ബെഡ്റൂമുകൾ ഉൾപ്പെടുന്നു. ഈ മനോഹരമായ വീടിന്റെ കൂടുതൽ വിശേഷങ്ങൾ നോക്കാം.
സ്‌പേഷ്യസ് ആയിട്ടുള്ള ഒരു ഓപ്പൺ സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. ഫ്രന്റ് ഡോർ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു വലിയ ഹാളിൽ ആണ് എത്തിച്ചേരുക. ഇവിടെ ഒരു സ്ഥലം പോലും ഒഴിച്ചിടാതെ, പരമാവധി പ്രയോജനപ്പെടുത്തിയിരിക്കുന്നതായി കാണാം. അകത്തേക്ക് പ്രവേശിക്കുമ്പോൾ ഉള്ള ചെറിയ വരാന്തയിൽ സിറ്റിംഗ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു.
- Total Square Feet Of Home – 1450 Sqft
- Single storey home
- Total Budjet Of Home : 20 Lakh Rupees
അതിഥികളെ സൽക്കരിക്കാനും കുടുംബാംഗങ്ങൾക്ക് ഒത്തുകൂടാനും മതിയായ സ്ഥലം നൽകുന്നതാണ് ലിവിങ് ഏരിയ. ഡൈനിങ് ഏരിയയും മനോഹരമായി തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. ഇതിനോട് അടുത്ത് ഒരു ഓപ്പൺ കിച്ചൻ ഒരുക്കിയിരിക്കുന്നു.
- Bedrooms – 3
- Living Area & Dining Area
- Open Kitchen
മൂന്ന് ബെഡ്റൂമുകളാണ് വീട്ടിൽ ഉൾക്കൊള്ളുന്നത്. 3 ബെഡ്റൂമുകളും അറ്റാച്ചഡ് ബാത്റൂമുകളോട് കൂടിയതാണ്. വിശാലമായി തന്നെയാണ് ഓരോ ബെഡ്റൂമും ഡിസൈൻ ചെയ്തിരിക്കുന്നത്.