കേരളീയ പരമ്പരാഗത ഭംഗി നൽകുന്ന അതിമനോഹരമായ വീട്, ബഡ്ജറ്റ് ആണ് ഹൈലൈറ്റ്
Kerala traditional home design: കേരള ട്രഡീഷണൽ ഡിസൈനിൽ ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാവുന്ന വീടിന്റെ വിശേഷം ആണ് ഇവിടെ പങ്കുവെക്കുന്നത്. കേരളീയ പരമ്പരാഗത ഭംഗി നൽകുന്ന ഡിസൈനിൽ ആണ് ഈ വീടിന്റെ എലിവേഷൻ ചെയ്തിരിക്കുന്നത്. 1477 ചതുരശ്ര അടി വിസ്തൃതിയിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വരാന്ത മോഡലിൽ ഉള്ള ഒരു സിറ്റൗട്ട് ആണ് വീട്ടിലേക്ക് എത്തുന്നവരെ സ്വാഗതം ചെയ്യുന്നത്.
വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ, മനോഹരവും സൗകര്യപ്രദവുമായ ഒരു ലിവിങ് ഏരിയ കാണാം. ഇതിന്റെ എതിർവശത്തായി ടിവി യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നു. ലളിതവും എന്നാൽ മനോഹരവുമായ പാർട്ടീഷൻ നൽകിക്കൊണ്ട് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ് ഏരിയയോട് ചേർന്നുകൊണ്ട് 5 പാളികൾ ഉള്ള ഒരു വലിയ ജനാല നൽകിയിരിക്കുന്നു. പ്രകൃതിദത്തമായ വെളിച്ചവും കാറ്റും നൽകുന്ന ഈ ഇടം ഈ വീടിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്.
- Details of home
- Total area of home – 1477 square feet
- Total budget of home – 23 lakhs
- Total bedrooms in home – 3
- Living space
- Dining area
- Kerala traditional home design
3 ബെഡ്റൂമുകൾ ആണ് വീട്ടിൽ ഉൾപ്പെടുന്നത്. സൗകര്യപ്രദവും വിശാലവുമായ രീതിയിൽ ബെഡ്റൂമുകൾ ഡിസൈൻ ചെയ്തിരിക്കുന്നു. അത്യാവശ്യം സ്പേഷ്യസ് ആയി ആണ് അടുക്കളയും സെറ്റ് ചെയ്തിരിക്കുന്നത്. മൂന്ന് ബെഡ്റൂമുകൾ അടങ്ങുന്ന 1477 ചതുരശ്ര അടി വരുന്ന ഈ വീടിന്റെ ആകെ ബഡ്ജറ്റ് വന്നിരിക്കുന്നത് 23 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ കാണാൻ ആയി വീഡിയോ കാണാം.