പ്രകൃതിയോട് ചേർന്ന ഒരു തറവാട് വീട്, ട്രഡീഷണൽ – മോഡേൺ മിക്സ് സൂപ്പർ ഹോം

Kerala traditional single storey home design: മനോഹരമായി നിർമ്മിച്ചിരിക്കുന്ന, കേരളത്തിന്റെ പരമ്പരാഗത തനിമ നൽകുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. പഴയകാല കേരളീയ തറവാട് വീട് പോലെ തോന്നിപ്പിക്കുന്ന സുന്ദരമായ ഒരു ഭവനം. വീടിന്റെ എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയർ വർക്കുകളിലും പരമ്പരാഗത ഭംഗി നിലനിർത്തിയിട്ടുണ്ട്. ട്രഡീഷണൽ ലുക്കിനൊപ്പം കൊളോണൽ വർക്കുകൾ കൂടി ചേരുമ്പോഴാണ്

ഈ വീട് അതിന്റെ പൂർണ്ണതയിൽ എത്തുന്നത്. ഇരുവശങ്ങളിലേക്കും വരാന്തകൾ ഉള്ള സിറ്റൗട്ട്, വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ എത്തിച്ചേരുന്നത് പഴമയുടെ ഭംഗി നൽകുന്ന ഒരു ലിവിങ് ഏരിയയിലേക്കാണ്. ധാരാളം വുഡൻ വർക്കുകൾ ആണ് ഇവിടെ ചെയ്തിരിക്കുന്നത്. ഇതിനോട് ചേർന്ന് തന്നെ ഡൈനിങ് ഏരിയയും സെറ്റ് ചെയ്തിരിക്കുന്നു. 20 സെന്റ് സ്ഥലത്ത് പണികഴിപ്പിച്ചിരിക്കുന്ന ഈ വീടിന്റെ ആകെ വിസ്തൃതി വരുന്നത്,

  • Details of Home
  • Plot – 20 cent
  • Total area of home – 3700 sqft
  • Total bedrooms in home – 3
  • Living space & Dining Area
  • Kitchen & Work area

3700 ചതുരശ്ര അടിയാണ്. മൂന്ന് കിടപ്പുമുറികൾ ഉൾക്കൊള്ളുന്ന ഈ ഒറ്റനില വീട്, മോഡേൺ സുഖസൗകര്യങ്ങളിൽ ഒട്ടും കുറവ് വരുത്തുന്നില്ല. വീടിന്റെ കിച്ചൻ മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്നു. അടുക്കളയോട് ഒപ്പം ഒരു വർക്ക് ഏരിയയും സെറ്റ് ചെയ്തിട്ടുണ്ട്. ബെഡ്റൂമുകൾ എല്ലാം തന്നെ വിശാലമായി ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഹാളിൽ ഒരു കോമൺ വാഷ് റൂമും ഉൾപ്പെടുത്തിയിട്ടുണ്ട്.

Read Also: 15 ലക്ഷം രൂപക്ക് നിങ്ങളുടെ സ്വപ്നം സഫലമാക്കാം

House DesignModern HouseTrending Home in kerala
Comments (0)
Add Comment