15 ലക്ഷം രൂപക്ക് ഒരു മനോഹര വീട്!! രണ്ട് ബെഡ്റൂമുകൾ ഉൾപ്പെടുന്ന സൂപ്പർ പ്ലാൻ

Low budget home plan : പരിമിതമായ സ്ഥലത്ത് പോക്കറ്റിൽ ഒതുങ്ങുന്ന ബഡ്ജറ്റിൽ വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീടിന്റെ വിശേഷങ്ങൾ ഉപകാരപ്പെടും. 5 സെന്റ് പ്ലോട്ടിൽ 950 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ വീട്ടിൽ രണ്ട് ബെഡ്റൂമുകൾ, ലിവിങ്  – ഡൈനിങ് ഏരിയ മുതലായവ  ഉൾപ്പെടുന്നു. വീടിന്റെ ആകെ ബഡ്ജറ്റും മറ്റു വിശേഷങ്ങളും നോക്കാം. 

ത്രീ സീറ്റർ ഫർണിച്ചർ ആണ് സിറ്റ് ഔട്ടിൽ നൽകിയിരിക്കുന്നത്. വീടിന്റെ അകത്തേക്ക് പ്രവേശിച്ചാൽ, മനോഹരമായ ലിവിങ് ഏരിയയിൽ എത്തിച്ചേരും. വിശാലമായ സോഫ സെറ്റ് കൊണ്ട് ലിവിങ് ഏരിയ മനോഹരമാക്കുകയും ഉപയോഗപ്രദമാക്കുകയും ചെയ്തിരിക്കുന്നു. തുടർന്ന് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. ഡൈനിങ് ഏരിയയോട് ചേർന്ന ഒരു സ്പേസിൽ, സിറ്റിംഗ് ഏരിയയും സെറ്റ് ചെയ്തിരിക്കുന്നു. 

  • Plot – 5 cent
  • Square Feet – 950
  • Budget – 15 lakhs
  • Bedrooms – 2

രണ്ട് വിശാലമായ ബെഡ്റൂമുകൾ ആണ് വീട്ടിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. സ്റ്റോറേജ് ഏരിയയും, റഫ്രിജറേറ്റർ സ്പേസും ഉൾപ്പെടുത്തിക്കൊണ്ട് കിച്ചൻ ഒരുക്കിയിരിക്കുന്നു. ഇതിന് പുറമെ ഒരു വർക്കിംഗ് ഏരിയയും വീട്ടിൽ ഉൾപ്പെടുന്നു. ഈ വീടിന്റെ ആകെ നിർമ്മാണ ചിലവ് വന്നിരിക്കുന്നത് 15 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാം. 

Read Also: കുറഞ്ഞ ചെലവിൽ മനോഹരമായ ഒരു ഇരുനില വീട്

Home PlansHouse DesignLow Budjet House
Comments (0)
Add Comment