Low budget 2bhk home design: ഒരു വീട് നിർമ്മിക്കാൻ എത്ര സെന്റ് സ്ഥലം വേണം? രണ്ടര സെന്റ് സ്ഥലത്ത് മനോഹരമായ ഒരു വീട് നിർമ്മിക്കാൻ സാധിക്കും എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ!! അതെ, രണ്ടര സെന്റ് സ്ഥലത്ത് നിർമ്മിച്ച മനോഹരമായ ഒരു 2bhk വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. മിനിമൽ ഡിസൈനിൽ ആണ് ഈ വീടിന്റെ എക്സ്റ്റീരിയർ ചെയ്തിരിക്കുന്നത്. ഈ ലളിതമായ വർക്ക് തന്നെയാണ് വീടിന്റെ ഭംഗിയും.
അതിഥികളെ സൽക്കരിക്കാൻ മതിയായ സ്ഥലം വാഗ്ദാനം ചെയ്യുന്ന ഒരു സിറ്റൗട്ട് വീടിന് നൽകിയിട്ടുണ്ട്. അകത്തേക്ക് പ്രവേശിക്കുമ്പോൾ, ലിവിങ് ഏരിയയും ഡൈനിങ് സ്പെയ്സും ചേർന്നുകൊണ്ടുള്ള ഒരു ഹാൾ ആണ് നൽകിയിരിക്കുന്നത്. സ്ഥലം പരമാവധി പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം, സ്ഥലം ഒട്ടും പാഴാക്കാതിരിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്, ഇതിന്റെ ഉത്തമ ഉദാഹരണമാണ് ഒതുക്കി ഇടുന്ന തരത്തിലുള്ള ഡൈനിങ് സെറ്റിന്റെ സ്ട്രക്ചർ.
- Details of home
- Plot – 2.5 cent
- Total area of home – 600 sqft
- Total budget of home – 10 lakhs (including interior works)
- Total bedrooms in home – 2
- Living & Dining space
600 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ വീട്ടിൽ രണ്ട് ബെഡ്റൂമുകൾ ഉൾക്കൊള്ളുന്നു. വിശാലമായി ആണ് ബെഡ്റൂമുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. വിശാലമായി തന്നെയാണ് കിച്ചണും ഒരുക്കിയിരിക്കുന്നത്. ആകെ 7 ലക്ഷം രൂപയാണ് വീടിന്റെ നിർമ്മാണ ചെലവ് വന്നിരിക്കുന്നത്. ഇന്റീരിയർ വർക്കുകൾക്കായി മൂന്ന് ലക്ഷം രൂപയും ചെലവ് വന്നിരിക്കുന്നു. ഈ വീടിന്റെ ആകെ ബഡ്ജറ്റ് 10 ലക്ഷം രൂപയാണ്.
Read Also: 400 വർഷം പഴക്കമുള്ള വീട്