5 സെന്റിൽ ഒരു കുഞ്ഞ് സ്വർഗ്ഗം നിർമ്മിക്കാം!! ബഡ്ജറ്റ് ഉൾപ്പെടെയുള്ള വിശേഷങ്ങൾ നോക്കാം |Low budget 2bhk House Plan

Low budget 2bhk House Plan :കുറഞ്ഞ ബഡ്ജറ്റിൽ മനോഹരമായ ഒരു നാടൻ വീട് – ഇങ്ങനെ സ്വപ്നം കാണുന്ന ഏതൊരു വ്യക്തിക്കും അനുകരിക്കാവുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. 5 സെന്റ് സ്ഥലത്താണ് ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്. വീടിന്റെ ചുറ്റുമതിലും, മുറ്റവും എല്ലാം തന്നെ മനോഹരമായി ഒരുക്കിയിരിക്കുന്നതിനാൽ, അത് വീടിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു.

പരമ്പരാഗത സ്റ്റൈലിൽ ആണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. മുകൾ ഭാഗം ഓട് പതിച്ചിരിക്കുന്നു. ഇരുവശങ്ങളിലേക്കും നടന്നു പോകാൻ സാധിക്കുന്ന വരാന്തകൾ അടങ്ങുന്ന പൂമുഖം ആണ് വീടിന് നൽകിയിരിക്കുന്നത്, ഇതുതന്നെയാണ് വീടിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. വീടിന്റെ അകത്ത് വിശാലമായ ലിവിങ് ഏരിയയും, ഡൈനിങ് ഏരിയയും സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ് ഏരിയയിൽ ടിവി യൂണിറ്റും സജ്ജീകരിച്ചിരിക്കുന്നു.

  • Plot – 5 cent
  • Single storey house
  • Traditional design
  • Total Budget Of Home- 9 lakhs

രണ്ട് ബെഡ്റൂമുകൾ ആണ് ഈ വീട്ടിൽ ഉൾക്കൊള്ളുന്നത്. മാസ്റ്റർ ബെഡ്റൂം വിശാലമായി തന്നെ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള ബെഡ്റൂം, കോണിറും മാറ്റി വ്യത്യസ്തമായി ഡിസൈൻ ചെയ്തിരിക്കുന്നു.

  • Bedrooms – 2
  • Living Area & Dining Area
  • Kitchen

അടുക്കളയും വർക്ക് ഏരിയയും വീട്ടിൽ ഉൾക്കൊള്ളുന്നു. ട്രഡീഷണൽ ഡിസൈനിൽ നിർമ്മിച്ചിരിക്കുന്ന ഈ ഒറ്റ നില വീടിന്റെ ആകെ ബഡ്ജറ്റ് വന്നിരിക്കുന്നത് 9 ലക്ഷം രൂപയാണ്. മനോഹാരിതയും സുഖസൗകര്യവും കോർത്തിണങ്ങിയുള്ള ഒരു സ്വപ്നഭവനം നിങ്ങൾക്കും നിർമ്മിക്കാം.

Also Read :നാടൻ ശൈലിൽ ഒരു വീട്, ഏഴ് മാസം മഴപെയ്താലും വെള്ളം കെട്ടി നിൽക്കില്ല, ഇതാ ഒരു കേരള തനി നാടൻ സ്റ്റൈൽ ഹോം

You might also like