Low budget home design: നമ്മളിൽ പലരും ഇന്ന് ഒരു ലോ ബഡ്ജറ്റ് വീട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, 15 – 20 ലക്ഷം രൂപ എസ്റ്റിമേറ്റ് ആയിരിക്കാം. ഇന്നത്തെ മെറ്റീരിയലുകളുടെ വിലയും ലേബർ ചാർജും അടിസ്ഥാനമാക്കിയാൽ ഈ പറഞ്ഞത് ഒരു സാധാരണ തുക തന്നെ. എന്നാൽ, ഇന്നത്തെ കാലത്തും 10 ലക്ഷം രൂപയിൽ താഴ്ത്തി വീട് നിർമിക്കാൻ ആകും എന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഒരേക്കർ സ്ഥലം ഉണ്ട്, എന്നാൽ അതിന്റെ വലിയ ഒരു പങ്ക് വീട് വെക്കാൻ ചെലവഴിക്കാതെ, പരിമിതമായ സ്ഥലത്ത് വീട് നിർമ്മിച്ച് ശേഷിക്കുന്ന സ്ഥലം വിവിധ കൃഷി ആവശ്യങ്ങൾക്കായി ചെലവഴിച്ചപ്പോൾ, വീട്ടുകാർക്ക് പരിസ്ഥിതി മനോഹാരിതയുടെ ഗംഭീരമായ ഒരു ഫീൽ ആണ് ഈ വീട് നൽകുന്നത്. 450 ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ഒരു മുറി വീടിന്റെ ആകെ ബഡ്ജറ്റ് വന്നിരിക്കുന്നത് 6 ലക്ഷം രൂപയാണ്.
- Details of home
- Total area of home – 450 square feet
- Total budget of home – 6 lakhs
- Total bedrooms in home – 1
- Hall
- Open Kitchen
- Sitout
- Traditional look low budget home design
വരാന്തയും സിറ്റൗട്ടും ചേർന്നുകൊണ്ട് ട്രഡീഷണൽ ലുക്കിൽ ഉള്ള ഒരു എക്സ്റ്റീരിയർ ഭംഗിയാണ് വീടിനെ സ്വാഗതം ചെയ്യുന്നത്. വീടിന്റെ അകത്ത് വിശാലമായ ഒരു ഹാൾ നൽകിയിരിക്കുന്നു. ഇവിടെ ഒരു ടേബിൾ സ്പേസ്, ഡൈനിങ് ഏരിയ എന്നിവയെല്ലാം കൃത്യമായി ഡിസൈൻ ചെയ്തിരിക്കുന്നു. ഇതിനോട് ചേർന്ന് തന്നെ ഒരു ഓപ്പൺ സിറ്റൗട്ടും നൽകിയിട്ടുണ്ട്. വിശാലമായിയാണ് ബെഡ്റൂം ഡിസൈൻ ചെയ്തിരിക്കുന്നത്. ട്രഡീഷണൽ ലുക്ക് ആണെങ്കിലും, ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകളിൽ ക്വാളിറ്റിക്ക് ഒരു കുറവും വരുത്തിയിട്ടില്ല. വീടിന്റെ കാഴ്ചകൾ കാണാം