Low budget home design: കുറഞ്ഞ ബഡ്ജറ്റിൽ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാവുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. ലക്ഷങ്ങൾ ഒരുപാട് വേണമല്ലോ എന്നോർത്ത് വീട് എന്ന സ്വപ്നത്തെ അടക്കി വെച്ചിരിക്കുന്നവർക്ക്, ഈ വീടിന്റെ ബഡ്ജറ്റ് വിവരങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. 10 സെന്റ് പ്ലോട്ടിൽ രണ്ട് സെന്റ് മാത്രം പ്രയോജനപ്പെടുത്തി ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.
ഒരു ഓപ്പൺ വരാന്ത രൂപത്തിലാണ് വീടിന്റെ സിറ്റൗട്ട് നൽകിയിരിക്കുന്നത്. മുൻവശത്തുള്ള നാല് തൂണുകൾ വീടിന്റെ മുകൾഭാഗം താങ്ങിനിർത്തുന്നതിനൊപ്പം, ഒരു പ്രത്യേക ഭംഗി നൽകുകയും ചെയ്യുന്നു. വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ഹാളിൽ ആണ് എത്തിച്ചേരുക. ഇവിടെ ലിവിങ് ഏരിയയും ഡൈനിങ് സ്പേസും മനോഹരമായി സെറ്റ് ചെയ്തിരിക്കുന്നു. രണ്ട് ബെഡ്റൂമുകൾ ആണ് ഈ വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
- Details of home
- Total plot – 10 cent
- Plot used for home – 2 cent
- Total budget of home – 6 lakhs
- Total bedrooms in home – 2
- Hall (Living & Dining area)
- Kitchen
- Low budget home design
ബെഡ്റൂമുകൾ ബാത്റൂം അറ്റാച്ചഡ് അല്ലാത്തതിനാൽ, അവ അത്യാവശ്യം സ്പേഷ്യസ് ആയി അനുഭവപ്പെടുന്നു. രണ്ട് ബെഡ്റൂമുകൾക്കും ആയി വീട്ടിൽ ഒരു കോമൺബാത്റൂം ആണ് നൽകിയിരിക്കുന്നത്. വിശാലമായി തന്നെയാണ് വീടിന്റെ കിച്ചൻ സെറ്റ് ചെയ്തിരിക്കുന്നത്. അടുക്കളയിലേക്ക് പ്രവേശിക്കാൻ ഒരു ഗ്ലാസ് ഡോർ നൽകിയിരിക്കുന്നത്, ഇന്റീരിയർ ഭംഗി വർദ്ധിപ്പിക്കുന്നതിനൊപ്പം അടുക്കളയിൽ സ്വകാര്യത ഉറപ്പാക്കുന്നു. വീഡിയോ കാണാം