സാധാരണക്കാരൻ സാധാരണ ബഡ്ജറ്റിൽ നിർമ്മിച്ച ഇരുനില വീട്, ചെലവ് ഉൾപ്പടെ വിശദാംശങ്ങൾ

Low budget two storey house: ലോ ബഡ്ജറ്റിൽ നിർമ്മിക്കാവുന്ന മനോഹരമായ ഒരു കൊച്ചു ഇരുനിര വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. 6 സെന്റ് പ്ലോട്ടിൽ ആണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. രണ്ട് നിലകളിലായി നിർമ്മിച്ചിരിക്കുന്ന ഈ വീടിന്റെ ആകെ വിസ്തൃതി വരുന്നത് 1235 ചതുരശ്ര അടി ആണ്. വീടിന്റെ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.

മുൻവശത്ത് ഒരു ഓപ്പൺ സിറ്റൗട്ട് ആണ് നൽകിയിരിക്കുന്നത്. വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ, ലിവിങ് ഏരിയയും ഡൈനിങ് സ്പെയ്സും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു വലിയ ഹാളിലേക്കാണ് കടന്നു ചെല്ലുക. സ്റ്റെയർകേസിന് ചുവടെ വരുന്ന ഭാഗത്ത് കോമൺ ടോയ്ലറ്റ് സെറ്റ് ചെയ്തിരിക്കുന്നു. വീട്ടിൽ ആകെ 3 ബെഡ്റൂമുകൾ ആണ് ഉൾപ്പെടുന്നത്. ഇതിൽ രണ്ട് ബെഡ്റൂമുകൾ ഗ്രൗണ്ട് ഫ്ലോറിൽ നൽകിയിരിക്കുന്നു.

  • Details of home
  • Plot – 6 cent
  • Total area of home – 1235 sqft
  • Total budget of home – 18 lakhs
  • Total bedrooms in home – 3
  • Living & Dining area
  • Low budget two storey house

വിശാലമായി കിച്ചനും ഡിസൈൻ ചെയ്തിരിക്കുന്നു. ചെറിയ ഒരു അപ്പർ ഏരിയ ആണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ ഒരു ബാത്റൂം അറ്റാച്ച്ഡ് ബെഡ്റൂമും, ശേഷിക്കുന്ന സ്ഥലത്ത് ഒരു സ്റ്റഡി ഏരിയയും ഒരുക്കിയിരിക്കുന്നു. ഈ വീടിന്റെ ആകെ നിർമ്മാണ ചെലവ് വന്നിരിക്കുന്നത് 18 ലക്ഷം രൂപയാണ്. കബോർഡ് വർക്കുകൾ ഉൾപ്പെടെ ഈ ബഡ്ജറ്റിൽ ഒതുങ്ങുന്നു. വീഡിയോ കാണാം

Read Also: മോഹൻലാൽ സിനിമ ചിത്രീകരിച്ച വീടിന്റെ വിശേഷങ്ങൾ

Home PlansHouse DesignLow Budjet House
Comments (0)
Add Comment