ലോ ബഡ്ജറ്റ് വിസ്മയ വീട് , 12 ലക്ഷത്തിന് 868 സ്ക്വയർ ഫീറ്റ് 3 ബെഡ്റൂം വീട് | Low Budjet 12 Lakh Rupees Home
Low Budjet 12 Lakh Rupees Home:ലോ ബഡ്ജറ്റ് വീടുകൾ എക്കാലവും ഇഷ്ടപെടുന്ന അനേകം ആളുകളുണ്ട്. കുറഞ്ഞ തുകക്ക് പണിയാൻ കഴിയുന്ന ഇത്തരം വീടുകൾ പലപ്പോഴും സുരക്ഷയിലും ലുക്കിലും ഭംഗിയിലും എന്തേലും പിറകിലേക്ക് പോകുമോയെന്നാണ് പലരുടെയും സംശയം. പക്ഷെ ലുക്ക് കൊണ്ടും എല്ലാവിധ സൗകര്യങ്ങൾ കൊണ്ടും നമ്മളെ ഞെട്ടിക്കുന്ന ഒരു ലോ ബഡ്ജറ്റ് വീടും വീടിന്റെ എല്ലാ കാഴ്ചകളും കാണാം, ഈ വീട് ശരിക്കും ഓരോ സാധാരണക്കാരനും ഇഷ്ടമാകും.
10 സെന്റ് പ്ലോട്ടിൽ ആകെ മൊത്തം 868 സ്ക്വയർ ഫീറ്റ് വിസ്ത്രീതിയിലാണ് ഈ വീട് പണിതിട്ടുള്ളത്.12 ലക്ഷം രൂപ ബഡ്ജറ്റിൽ പണിതിരിക്കുന്ന ഈ ഒരു വീട് മൂന്ന് മനോഹര ബെഡ് റൂമുകൾ അടക്കം ഉൾപ്പെടുന്നത് കൂടിയാണ്.തൃശ്ശൂർ ജില്ലയിലെ വാടാനപള്ളി എന്നൊരു സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.പെയിന്റ്, ഫർണിച്ചർ അടക്കമുള്ള പണികൾ കൂടി പൂർത്തിയാകുമ്പോൾ ഈ വീട് ആകെ മൊത്തം ചിലവ് 15 ലക്ഷമായി മാറും.
- Location Of Home : Vadanapilly, Thrissur
- Plot Of Home : 10 Cent
- Client : Mr. Shameer & Mrs. Rajeena
- Completion of the year : March 2020
- Budget : 12 Lacks
- Total Cost : 15 Lacks with interior and furniture
ഈ വീടിന്റെ ഓരോ വിശേഷങ്ങളായി നോക്കാം. ഒരൊറ്റ നോട്ടത്തിൽ തന്നെ ഈ വീട് ശരിക്കും നമുക്ക് ഇഷ്ടമാകും.ഒരു ചെറിയ സിറ്റ് ഔട്ട് കൂടിയാണ് ഈ വീട് ആരംഭിക്കുന്നത്. ശേഷം ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുന്നത് ഒരു മനോഹരമായ ഹാൾ തന്നെയാണ്. ലിവിങ് കം ഡൈനിംഗ് ഏരിയ കൂടി അടങ്ങുന്നതാണ് ഈ വിശാലമായ ഹാൾ. ഹാളിൽ ആവശ്യമായ എല്ലാ സ്പേസ് ഉണ്ട്.മൂന്ന് ബെഡ് റൂമാണ് ഈ വീടിന്റെ ഭാഗമായി ഉള്ളതെന്ന് പറഞ്ഞല്ലോ, അതിൽ തന്നെ മാസ്റ്റർ ബെഡ് റൂം ഭാഗമായി അറ്റാച്ഡ് ബാത്ത് റൂമും പണിതിട്ടുണ്ട്.
കൂടാതെ ഒരു കോമൺ ബാത്ത് റൂമും ഈ വീടിന്റെ ഭാഗമാണ്.ഇനി വീടിന്റെ അടുക്കള നോക്കിയാൽ എല്ലാവിധ മോഡേൺ സൗകര്യങ്ങളും അവിടെ ഉണ്ട്. പാചകം അടക്കം എല്ലാം അടുക്കളയിൽ സുഖമായി ചെയ്യാൻ കഴിയും. അടുക്കളക്ക് പുറമെ ഒരു വർക്ക് ഏരിയ കൂടി ഈ വീടിന്റെ ഭാഗമായി സെറ്റ് ചെയ്തിട്ടുണ്ട്. ഓരോ സാധാരണക്കാരനും ഇഷ്ടമാകുന്ന ഈ 12 ലക്ഷം രൂപ ചിലവ് വരുന്ന ബഡ്ജറ്റ് ഫ്രണ്ട്ലി വീട് കാഴ്ചകൾ അടക്കം കാണാം, വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ
- DMH Construction
- Engineer : Deepak
- Thrissur
- Mob : +91 9961930160