Low Budjet 8 Lakh Rupees Home:ബഡ്ജറ്റ് ഫ്രണ്ട്ലി വീടുകൾ എന്ന് പറഞ്ഞാൽ ഇന്നത്തെ കാലത്ത്, ആളുകൾ സാധാരണ പ്രതീക്ഷിക്കുക 15 – 20 ലക്ഷം രൂപ ബഡ്ജറ്റ് വരുന്ന വീടുകൾ ആണ്. എന്നാൽ, സർവ്വസാധാരണക്കാരായ മനുഷ്യർക്ക് നിർമ്മിക്കാൻ സാധ്യമായ ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. എട്ട് ലക്ഷം രൂപ ബഡ്ജറ്റിൽ ആണ് ഈ വീടിന്റെ മുഴുവൻ പണിയും ഫിനിഷ് ചെയ്തിരിക്കുന്നത്.
ആസ്‌പെറ്റോസ് എന്ന മെറ്റീരിയൽ ഉപയോഗിച്ചുകൊണ്ടാണ് ഈ വീടിന്റെ മേൽക്കൂര സെറ്റ് ചെയ്തിരിക്കുന്നത്. ഒരു ചെറിയ കുടുംബത്തിന് ആവശ്യമായ സുഖസൗകര്യങ്ങൾ ഈ വീട് വാഗ്ദാനം ചെയ്യുന്നു. പരിമിതമായ വിസ്തൃതിയിൽ നിർമ്മിച്ചിരിക്കുന്നതിനാൽ തന്നെ വീടിന് പ്രത്യേക സിറ്റൗട്ട് നൽകിയിട്ടില്ല. മെയിൻ ഡോർ കടന്ന് അകത്തേക്ക് പ്രവേശിച്ചാൽ, ആദ്യം ദൃശ്യമാവുക ഒരു പ്രയർ ഏരിയ ആണ്.
വിശാലമായ ഒരു ഹാൾ ആണ് വീടിന് നൽകിയിരിക്കുന്നത്. ഇവിടെ ഫോർമൽ ലിവിങ് ഏരിയ, ഫാമിലി ഏരിയ എന്നിവ മിനിമം ഫർണിച്ചറുകളുടെ സഹായത്താൽ സെറ്റ് ചെയ്തിരിക്കുന്നു. ടിവി യൂണിറ്റും ഇവിടെ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. വിശാലമായ ഇടം ആയതിനാൽ തന്നെ, കുടുംബാംഗങ്ങൾക്ക് ഒന്നിച്ചിരിക്കാനും അതിഥികളെ സൽക്കരിക്കാനും ഈ സ്ഥലം മതിയാകും.
രണ്ട് ബെഡ്റൂമുകൾ ആണ് ഈ വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ബെഡ്റൂം ടോയ്ലറ്റ് അറ്റാച്ചഡ് ആയി ഡിസൈൻ ചെയ്തിരിക്കുന്നു. ഫ്രിഡ്ജ് ഏരിയയും, സ്റ്റോറേജ് ഏരിയകളും എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് മനോഹരമായി കിച്ചൻ ഡിസൈൻ ചെയ്തിട്ടുണ്ട്. ഈ വീടിന്റെ ഇന്റീരിയർ വർക്കുകൾ ഉൾപ്പെടെ ആകെ വന്നിരിക്കുന്ന നിർമ്മാണത്തുകയാണ് 8 ലക്ഷം രൂപ. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ സന്ദർശിക്കാം.
Also Read :പാവങ്ങളെ നിങ്ങൾക്കും കുറഞ്ഞ ചിലവിൽ രണ്ട് സെന്റ് സ്ഥലത്ത് ഒരു കേരള രാജകീയ വീട് പണിയാം