17 ലക്ഷം രൂപക്ക് ഒരു ‘റിച്ച് വില്ല’, ഈ സൂപ്പർ ഡിസൈൻ നിങ്ങൾക്കും പണിയാം | Low Budjet Super House Design

Low Budjet Super House Design :1000 ചതുരശ്ര അടിയിൽ നിർമ്മിച്ചിരിക്കുന്ന മനോഹരമായ ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. ബഡ്ജറ്റ് ഹോമുകൾ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും മാതൃകയാക്കാവുന്ന ഒരു വീടാണ് ഇത്. ബഡ്ജറ്റ് ചുരുക്കിയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത് എങ്കിലും, വീടിന് റിച്ച് ലുക്ക് നൽകാൻ നിർമ്മാതാക്കൾ ശ്രമിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് കോമ്പൗണ്ട് വാളിന്റെ മനോഹരമായ ഡിസൈൻ.

അത്യാവശ്യം സ്‌പേസ് നൽകുന്ന ഒരു സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. മുൻ വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ, വിശാലമായി ഡിസൈൻ ചെയ്തിരിക്കുന്ന ലിവിങ് ഏരിയയിൽ എത്തിച്ചേരും. ഇവിടെ തന്നെയാണ് ടിവി യൂണിറ്റും സജ്ജീകരിച്ചിരിക്കുന്നത്. ടിവി പ്ലേസ് ചെയ്തതിന് ചുവടെ സ്റ്റോറേജ് ഏരിയയും നൽകിയിട്ടുണ്ട്. ലിവിങ് ഏരിയയിൽ നിന്ന് ഡൈനിങ് ഏരിയയിലേക്കുള്ള പാസേജ് സ്പേസിൽ, ഒരു മൾട്ടിപർപ്പസ് വുഡൻ വർക്ക് ചെയ്തിരിക്കുന്നു.

  • Plot – 7 cent
  • Square Feet – 1000
  • Budget – 17 lakhs

രണ്ട് ബെഡ്റൂമുകൾ ആണ് വീട്ടിൽ ഉൾപ്പെടുന്നത്. വിശാലമായി തന്നെയാണ് ബെഡ്റൂമുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഡൈനിങ് ഏരിയയോട് ചേർന്ന് ഒരു ഓപ്പൺ കിച്ചൻ ആണ് നൽകിയിരിക്കുന്നത്.

  • Designer: KV Muraleedharan Building Designers,Chelari AM Towers Chelari,Thenjippalam(PO),Malappuram (Dt) Phone: 04942400202,Mob: 9895018990 Whatsapp: +91 89 43 154034

1000 സ്ക്വയർ ഫീറ്റ് വരുന്ന ഈ വീടിന്, ഇന്റീരിയർ വർക്കുകൾ കൂട്ടാതെ നിർമ്മാണ ചെലവായി വന്നിരിക്കുന്നത് 17 ലക്ഷം രൂപയാണ്. തീർച്ചയായും ബഡ്ജറ്റ് ഹോമുകൾ ആഗ്രഹിക്കുന്നവർക്ക് ഈ വീടിന്റെ ഡിസൈൻ അനുകരിക്കാം.

  • Bedrooms – 2
  • Living Area
  • Dining Area
  • Open Kitchen

Also Read :ഒരു കേരള സ്റ്റൈൽ വീട് പണിയാൻ ആഗ്രഹമുണ്ടോ!! എങ്കിൽ ഇതാ ഒരു മാതൃക

You might also like