പത്തര ലക്ഷം രൂപക്ക് ഒരു മോഡേൺ വീട്, ബഡ്ജറ്റ് ഫ്രണ്ട്‌ലി വീടുകളിലെ വിസ്മയ ഭവനം ഇതാണ് | Low Budjet Traditional Home

Low Budjet Traditional Home:കുറഞ്ഞ തുകക്ക് ഇനി ആർക്കും പണിയാം മനോഹര വീടുകൾ. ലോ ബഡ്ജറ്റ് വീടുകൾക്ക് വലിയ പ്രചാരം ഇന്ന് കേരളത്തിൽ മിക്ക ജില്ലകളിലും ലഭിക്കുന്നുണ്ട്. സുരക്ഷിതമായി വ്യത്യസ്ത ഐഡിയ ഉപയോഗിച്ചു കൊണ്ട് പണിയുന്ന ഇത്തരം വീടുകൾ തന്നെയുമാണ് ഇന്ന് സാധാരണക്കാരന് ആശ്രയം. അത്തരം ഒരു വീടാണ് നമ്മൾ ഇന്ന് അറിയുവാൻ പോകുന്നത്. വിശദമായി തന്നെ ഈ ലോ ബഡ്ജറ്റ് വീട് നമുക്ക് കാണാം.

മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് എന്നുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വീട് തീർച്ചയായും ലുക്കിൽ ആരെയും ഞെട്ടിക്കും. ഇന്റീരിയർ & എക്സ്റ്റീരിയർ വർക്കുകൾ പൂർണ്ണമായി മോഡേൺ സ്റ്റൈലിൽ ഉള്ളതാണ്. രണ്ട് ബെഡ് റൂമുകൾ അടക്കമുള്ള ഈ ഒരു വീട്,ആകെ മൊത്തം 781 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് സ്ഥിതി ചെയ്യുന്നത്.ഒരു പരമ്പരാഗത സ്റ്റൈലിൽ മലയാളി തനിമയുള്ള വീടിന്റെ നിർമ്മാണത്തിനായി ആകെ ചിലവായത് പത്തര ലക്ഷം രൂപ മാത്രമാണ് ഇനി വീടിന്റെ ഓരോ റൂമുകൾ സവിശേഷതകളായി നോക്കാം.

  • Location Of Home: Vallikkunnu, Malappuram
  • Total Area Of Home : 781 Sqft
  • Budget : 10.5 Lakhs + 10 % supervision charge
  • Bedrooms : 2 nos with 1 attached & 1 Common Bathrooms
  • Sit out,Hall,Kitchen ,Work Area

നമ്മൾ വീടിന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്നത് ചെറിയ ഒരു സിറ്റ് ഔട്ടിൽ കൂടിയാണ്. മെയിൻ ഡോർ അടക്കം പണിതത് മനോഹര ഡിസൈനിൽ തന്നെയുമാണ്. ശേഷം അകത്തേക്കു കടന്നാൽ കാണാൻ കഴിയുന്നത് ഒരു വിശാലമായ ഹാളാണ് ഹാളിൽ എല്ലാവിധ സൗകര്യങ്ങൾ ഉണ്ട്‌.ലിവിങ് കം ഡൈനിങ് സ്പേസ് തന്നെയാണ് ഈ ഹാൾ. ഈ വീടിനാകെ രണ്ട് ബെഡ് റൂമാണ് ഉള്ളത്. രണ്ട് ബെഡ് റൂമും മനോഹരം അതുപോലെ തന്നെ വിശാല വിസ്ത്രീതിയിൽ ഉള്ളതുമാണ്.

മാസ്റ്റർ ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂമോഡ് കൂടിയാണ് പണിതത്. കൂടാതെ വീടിന്റെ ഭാഗമായി ഒരു കോമൺ ബാത്ത് റൂമും സെറ്റ് ചെയ്തിട്ടുണ്ട്.ഇനി വീടിന്റെ അടുക്കള നോക്കിയാൽ എല്ലാം ഉൾ കൊള്ളുന്നതാണ് അടുക്കള, അടുക്കളക്ക് പുറമെ വർക്ക്‌ ഏരിയയും വീടിന്റെ ഭാഗമാണ്. കാണാം ഈ മനോഹര ബഡ്ജറ്റ് ഫ്രണ്ട്‌ലി വീടിന്റെ മുഴുവൻ കാഴ്ചകൾ വീഡിയോ മൊത്തം കാണാൻ മറക്കല്ലേ.

Also Read :ഭംഗി വാക്കുകൾക്ക് അതീതമായ ഒരു നില വീട്!! ഒരു മോഡേൺ ട്രഡീഷണൽ ഹോം | Contemporary house in low budget

You might also like