Low cost modern house:പരിമിതമായ സ്ഥലം മുഴുവനായി പ്രയോജനപ്പെടുത്തി വീട് പണിയാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് മാതൃകയാക്കാവുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. 10 സെന്റ് പ്ലോട്ടിൽ ആണ് ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്. പുറമേ നിന്ന് നോക്കിയാൽ ഒരു കൊച്ചു വീടാണ് എന്ന് തോന്നിപ്പിക്കുമെങ്കിലും,
4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന 2750 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം ഉള്ള വീടാണ് ഇത്. പ്ലോട്ട് നീളൻ ഷേപ്പിൽ ആയതിനാൽ തന്നെ, അതിന് അനുയോജ്യമായ സ്ട്രക്ചറിൽ ആണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. മുറ്റം മനോഹരമായി ഒരുക്കിയിരിക്കുന്നത്, വീടിന്റെ പുറമേ നിന്നുള്ള ഭംഗി വർദ്ധിപ്പിക്കുന്നു. വെർട്ടിക്കൽ ഗാർഡൻ ആണ് വീടിന്റെ പുറം കാഴ്ചകളിലെ ഹൈലൈറ്റ്.
വിശാലമായ സിറ്റ് ഔട്ട് ആണ് വീടിന് ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ഫോയർ ഏരിയയിലാണ് എത്തുക. വിശാലമായ ഒരു ഹാളിന്റെ പ്രതീതിയാണ് ആദ്യം പ്രകടമാവുക. സിമ്പിൾ പാർട്ടീഷൻ വർക്കുകൾ നൽകി, ഓരോ ഏരിയയും വേർതിരിച്ചിരിക്കുന്നു. മനോഹരമായിയാണ് വീടിന്റെ ഫോർമൽ ലിവിങ് ഏരിയ ഡിസൈൻ ചെയ്തിരിക്കുന്നത്. ടിവി യൂണിറ്റും ഫോർമൽ ലിവിങ് ഏരിയയിൽ തന്നെയാണ് സജ്ജീകരിച്ചിരിക്കുന്നത്.
ചെറിയ ഒരു പാസ്സേജ് നൽകിക്കൊണ്ട്, ഡൈനിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. സ്റ്റെയർകെയ്സിന്റെ താഴ്ഭാഗത്ത് വരുന്ന ഇടം, ഫലപ്രദമായി പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരു ഫാമിലി സിറ്റിംഗ് ഏരിയ ആയി ഡിസൈൻ ചെയ്തിട്ടുണ്ട്. വീട്ടിലെ ബെഡ്റൂമുകൾ എല്ലാം തന്നെ അത്യാവശ്യം വിശാലമായി ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. മാക്സിമം സ്റ്റോറേജ് ഏരിയകൾ ഉൾപ്പെടുത്തിക്കൊണ്ട് വളരെ വിശാലമായി ആണ് കിച്ചൻ ഡിസൈൻ ചെയ്തിരിക്കുന്നത്.
- Architectural firm: GARITA architecture, manjeri 9496171077 , 9765684449
Also Read :ചൂട് കുറക്കാൻ ഒരു നാച്ചുറൽ ഡിസൈൻ ഹോം!! 3500 സ്ക്വയർ ഫീറ്റിന്റെ ഒരു മനോഹര വില്ല