വെറും 5 ലക്ഷത്തിന് ഒരു മനോഹര വീട് ,എല്ലാമുള്ള ഈ വീട് പ്ലാനും ഡീറ്റെയിൽസ് അറിയാം | Low cost modern house

Low cost modern house:വീടെന്നുള്ള മഹാ സ്വപ്നം മനസ്സിൽ കൊണ്ട് നടക്കുന്നവർക്ക് അത് സഫലമാക്കുക അത്ര എളുപ്പമല്ല, കാരണം വീട് നിർമ്മാണം അത്രത്തോളം ചിലവ് വർധിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്. എങ്കിലും ഇന്നത്തെ കാലത്ത് പലവിധ ഐഡിയ യൂസ് ചെയ്തുകൊണ്ട് പരമാവധി ചിലവ് ചുരുക്കി കൊണ്ട് പണിയുന്ന വീടുകളുണ്ട്. നമുക്ക് ഇന്ന് അത്തരം ഒരു ലോ ബഡ്ജറ്റ് വീടിന്റെ വിശേഷങ്ങൾ അറിയാം.

വെറും 5.5 ലക്ഷം രൂപ മാത്രം ചിലവാക്കി കൊണ്ട് പണിത മനോഹരമായ വീടും വീടിന്റെ മൊത്തം കാഴ്ചകളുമാണ് ഇവിടെ ഉള്ളത്.മലപ്പുറം ജില്ലയിലെ മേലാറ്റൂർ എന്നുള്ള സ്ഥലത്താണ് ഈ ഒരു വീട് ഉള്ളത്. ആകെ മൊത്തം 460 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിലായി വരുന്ന ഈ ഒരു വീടിനെ സംബന്ധിച്ചു പറയുകയാണെങ്കിൽ ഈ വീട് മനോഹാരിത വാക്കുകൾക്കും അതീതമാണ്.വെറും 5 സെന്റ് പ്ലോട്ടിലാണ് ഈ സുന്ദരമായ മോഡേൺ വീട് വരുന്നത്.ഏകദേശം 90 ദിവസങ്ങൾ കൊണ്ടാണ് ഈ വീടിന്റെ പണി പൂർണ്ണമായി പൂർത്തിയായത്.

ഒരു ചെറിയ സിറ്റ് ഔട്ടിൽ കൂടിയാണ് ഈ വീട് ആരംഭിക്കുന്നത്. ചെറിയ സിറ്റ് ഔട്ട് വീട്ടിലേക്ക് വരുന്ന അതിഥികളെ അടക്കം ഇവിടെ ക്ഷണിച്ചു ഇരുത്താൻ കഴിയും.ശേഷം മെയിൻ ഡോർ കടന്ന് ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുന്നത് ഒരു വിശാലമായ ഹാൾ തന്നെയാണ്. ലിവിങ് കം ഡൈനിങ് ഏരിയയാണ് ഈ ഹാൾ എന്നത് പറയാൻ കഴിയും. ഇനി ഹാൾ കടന്ന് അകത്തേക്ക് നീങ്ങിയാൽ കാണാനാകുക ഒരു ആഡംബര അടുക്കള തന്നെയാണ്. ഈ അടുക്കളയിൽ എല്ലാമുണ്ട്.

മോഡേൺ സ്റ്റൈലിഷ് അടുക്കള ആരെയും ആകർഷിക്കും. ഇനി വീടിന്റെ ബെഡ് റൂം നോക്കിയാൽ ആകെ മൊത്തം ഒരൊറ്റ ബെഡ് റൂമേ ഉള്ളൂ. അറ്റാച്ഡ് ബാത്ത് റൂമും ഇതിനൊപ്പം ഉണ്ട്‌. വേണമെങ്കിൽ മറ്റൊരു ബെഡ് റൂം കൂടി പണിയാം. ഹാൾ, അടുക്കള, ബെഡ് റൂം, സിറ്റ് ഔട്ട് അടക്കം എല്ലാമുള്ള ഈ ഭവനം എല്ലാവർക്കും ഇഷ്ടമായി മാറും, തീർച്ച. കാണാം ഈ വീടിന്റെ മുഴുവൻ കാഴ്ചകൾ, വീഡിയോ മൊത്തം കാണാൻ മറക്കല്ലേ.

  • Total Area Of Home : 460 Square Feet
  • Location Of Home: Melattur, Malappuram
  • Plot Of Home : 5 Cent
  • Client : Mr. Jouhar & Mrs. Thahira
  • Completion of the year : March 2023
  • Budget : 5.5 Lacks
  • Total Cost : 7.5 Lacks
You might also like