Luxury Architecture Plan:ട്രഡീഷൻ ലുക്ക് നൽകുന്ന ഒരു ലക്ഷ്വറി വീടിന്റെ വിശേഷങ്ങൾ നോക്കാം. പടിപ്പുര സ്റ്റൈലിൽ ആണ് ഈ വീടിന്റെ കോമ്പൗണ്ട് വാൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ട്രഡീഷൻ ലുക്ക് നൽകുന്ന ഈ കോമ്പൗണ്ട് വാൾ തന്നെയാണ് വീടിന്റെ പ്രധാന ഹൈലൈറ്റ്. വീടിന്റെ ലാൻഡ്സ്കേപ്പ് ഡിസൈൻ ചെയ്തിരിക്കുന്നതും വളരെ വ്യത്യസ്തവും മനോഹരവും ആയിട്ടാണ്.
സിറ്റ് ഔട്ടിൽ നിന്ന് വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ ആദ്യം എത്തുക ഡൈനിങ് ഏരിയയിൽ ആണ്. മനോഹരമായിയാണ് ഈ സ്പേസ് ഡിസൈൻ ചെയ്തിരിക്കുന്നത്. വലിയ ജനാലകൾ ആണ് ഇവിടെ നൽകിയിരിക്കുന്നത്. ഡൈനിങ് ഏരിയയുടെ ഒരു വശത്ത് പൂജ യൂണിറ്റ് ഒരുക്കിയിരിക്കുന്നു. വളരെ വിശാലമായ ലിവിങ് സ്പേസ് ആണ് വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വീട്ടുകാർക്ക് വിശ്രമിക്കാനും അതിഥികളെ സൽക്കരിക്കാനും ലിവിങ് സ്പേസ് വേണ്ടുവോളം സൗകര്യം വാഗ്ദാനം ചെയ്യുന്നു. ലിവിങ് ഏരിയയുടെ ഡിസൈനിന് അനുയോജ്യമായിയാണ് ടിവി യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഡൈനിങ് ഏരിയയുടെ ഒരു വശത്ത് കോമൺ ടോയ്ലറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. കോമൺ ടോയ്‌ലറ്റിനോട് അടുത്തായിയാണ് ഗസ്റ്റ് ബെഡ് റൂം ഡിസൈൻ ചെയ്തിരിക്കുന്നത്.
വീട്ടിൽ മറ്റ് രണ്ട് ബെഡ്റൂമുകൾ കൂടി ഉൾപ്പെടുന്നു. ടിവി യൂണിറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് മാസ്റ്റർ ബെഡ്റൂം ഡിസൈൻ ചെയ്തിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ ആണ് മാസ്റ്റർ ബെഡ്റൂം ഡിസൈൻ ചെയ്തിരിക്കുന്നത്. പിങ്ക് ആൻഡ് വൈറ്റ് തീമിൽ ആണ് മൂന്നാമത്തെ ബെഡ്റൂം ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ സ്റ്റെയർകെയ്സ് ദൃശ്യമാകണമെങ്കിൽ ഒരു വാതിൽ തുറക്കേണ്ടതുണ്ട് എന്നത് കൗതുകം ആയിരിക്കുന്നു.
Also Read :കുറഞ്ഞ ചിലവിൽ പണിയാം ഇങ്ങനെയൊരു രണ്ടുനില വീട് ,എല്ലാമുള്ള മൂന്ന് ബെഡ്‌റൂം ഭവനം