Modern Eco friendly home:കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായി നിർമ്മിച്ചിരിക്കുന്ന മനോഹരമായ ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. നമുക്കറിയാം, സമീപകാലത്ത് പതിവിൽനിന്ന് വ്യത്യസ്തമായി വേനൽക്കാലത്ത് കേരളത്തിൽ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. അതിനാൽ, പ്രകൃതിദത്തമായ കാറ്റും വെളിച്ചവും അകത്തേക്ക് മതിയാവോളം പ്രവേശിക്കുന്ന ഡിസൈനിൽ ആണ് ഈ വീട് സെറ്റ് ചെയ്തിരിക്കുന്നത്.
3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഈ വീട് 1650 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു കോൺസെപ്റ്റ് ഇവിടെ അനുകരിച്ചിരിക്കുന്നത്. ചുവരുകളുടെ എണ്ണം പരമാവധി കുറച്ച് ഓപ്പൺ കോൺസെപ്റ് ആണ് വീടിന്റെ അകത്ത് ആവിഷ്കരിച്ചിരിക്കുന്നത്. വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ ആദ്യം എത്തിച്ചേരുക വിശാലമായ ഒരു സിറ്റിങ് ഏരിയയിലേക്കാണ്.
- Total Square Feet – 1650
- Budget – 28 lakhs
വിശാലമായ ഹാളിൽ പാർട്ടീഷനുകൾ ഒന്നുംതന്നെ നൽകാതെ ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും സംയോജിപ്പിച്ചുകൊണ്ട് ഡിസൈൻ ചെയ്തിരിക്കുന്നു. ഇവിടെ തന്നെയാണ് വീട്ടിലെ ടിവി യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഡൈനിങ് ഏരിയയോട് അടുത്ത സ്ഥലത്താണ് ഓപ്പൺ കിച്ചൻ ഒരുക്കിയിരിക്കുന്നത്. ഇത് കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് സമയം ചെലവഴിക്കാൻ മതിയാവോളം അവസരങ്ങൾ സൃഷ്ടിക്കുന്നു.
- Bedrooms – 3
- Living Area & Dining Area
- Open Kitchen
Also Read :തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ മാറിനിൽക്കുന്ന തലയെടുപ്പ്!! അമ്പോ ഇതെന്തൊരു വീട്